ദുബായ് : അൽഖ്വയ്ദ നേതാവ് ബിൻലാദന്റെ മരണത്തിന് അമേരിക്കയോട് പ്രതികാരം തീർക്കുമെന്ന് മകൻ ഹംസ ബിൻലാദൻ. ഒരു ഓൺലൈൻ മാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത ശബ്ദ സന്ദേശത്തിലാണ് അയാൾ ഇക്കാര്യം വ്യക്തമാക്കിയത്.
21 മിനുട്ട് ദൈർഘ്യമുള്ള ശബ്ദസന്ദേശം ‘വീ ആർ ഓൾ ഒസാമ’ എന്ന തലക്കെട്ടോടുകൂടിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് എസ്‌ഐറ്റിഇ ഇന്റലിജൻസ് വ്യക്തമാക്കി. സിറിയ,പലസ്തീൻ, സൊമാലിയ, യമെൻ, ഇറാഖ്, അഫ്ഗാനിസ്ഥാൻ എന്നീരാജ്യങ്ങളിൽ അമേരിക്കൻ സൈന്യം നടത്തുന്ന അധിനിവേശത്തിന് തക്കതായ മറുപടി നൽകുമെന്നും ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്
2011ൽ അമേരിക്ക, പാക്കിസ്ഥാനിലെ അബോട്ടാബാദിൽ നടത്തിയ കമാൻഡോ ഓപ്പറേഷനിലാണ് ബിൻലാദൻ കൊല്ലപ്പെട്ടത്.
















