അബൂജ: നൈജീരിയയില്‍ ബോക്കോ ഹറാം ഭീകരർക്ക് കനത്ത തിരിച്ചടി. സൈന്യവുമായിട്ടുള്ള ഏറ്റുമുട്ടലിൽ 16 ഭീകരരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ രണ്ട് സൈനികരും മരിച്ചുവെന്ന് നൈജീരിയൻ സൈനിക വക്താക്കൾ അറിയിച്ചു.
ബോര്‍ണോ സംസ്ഥാനത്തെ സൈനിക ക്യാമ്പിനു സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. മോട്ടോര്‍സൈക്കിളുകളിലാണ് ഭീകരര്‍ ആക്രമണത്തിനെത്തിയത്. ഏറ്റുമുട്ടലില്‍ പരിക്കേറ്റ ചില ഭീകരര്‍ രക്ഷപ്പെട്ടതായും സൈന്യം അറിയിച്ചു. നൈജീരിയയിൽ ബോക്കൊഹറാം നടത്തിവരുന്ന അതിക്രമങ്ങൾ ദിനം പ്രതി വർധിച്ച് വരികയാണ്.
പ്രദേശങ്ങളിലെ സ്കൂളുകൾ ആക്രമിക്കുന്നതും ക്ര്യസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതും സ്ഥിരം സംഭവങ്ങളായി മാറിയിരിക്കുകയാണ്. അതേ സമയം രാജ്യത്ത് നിന്നും ഭീകരരെ തുടച്ചു നീക്കുക തന്നെ ചെയ്യുമെന്ന് പ്രസിഡന്റ് മുഹമ്മദ് ബുഹാരി അറിയിച്ചു.
















