കൂത്തുപറമ്പ്: ഭാരതത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഖരക്പൂര്‍ ഐഐടിയില്‍ പിജി കോഴ്സിന് അഡ്മിഷന് ലഭിച്ച തൊക്കിലങ്ങാടി സ്വദേശി നിയതാ ബാലനേയും തൊക്കിലങ്ങാടി പരിസരത്തു നിന്നും പ്ലസ് ടു, എസ്എസ്എല്‍സി പരീക്ഷകളില്‍ ഉന്നതമാര്‍ക്ക് നേടി വിജയിച്ച വിദ്യാര്‍ത്ഥികളെയും ആര്‍എസ്എസ് തൊക്കിലങ്ങാടി ശാഖ ആദരിച്ചു. തൊക്കിലങ്ങാടി സംഘമന്ദിര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ അജിത്ത് പാലാപ്പറമ്പ് അധ്യക്ഷത വഹിച്ചു. യു.കുമാരന് പാലായി മൊമെന്റോ വിതരണം ചെയ്തു. പി.കെ.കൃഷ്ണദാസ് പാലായി ഉപഹാരങ്ങള്‍ സമ്മാനിച്ചു. സി.കെ.സുരേഷ് ബാബു, ഗംഗാധരന് മാസ്റ്റര്‍, ടി.സി.പവിത്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: