പത്തനംതിട്ട: കേരളാ ഫെന്‍സിങ് അസോസിയേഷന്റേയും പത്തനംതിട്ട ജില്ലാ ഫെന്‍സിങ് അസോസിയേഷന്റേയും ആഭിമുഖ്യത്തില്‍ സംസ്ഥാന ഫെന്‍സിങ് മിനിചാമ്പ്യന്‍ഷിപ്പ് ഇന്നും നാളെയുമായി തിരുവല്ല കൊമ്പാടി എഎംഎം ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും. 14 ജില്ലകളില്‍ നിന്നായി 200-ല്‍പരം കായികതാരങ്ങള്‍ പങ്കെടുക്കും.
12 വയസ്സില്‍ താഴെയുള്ള കുട്ടികളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ക്ക് നാസിക്കില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാം.
















