എല്‍മോണ്ട്: യുഎസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ഗ്രാന്‍ഡ് പ്രിക്‌സില്‍ ഇന്ത്യന്‍ താരം അജയ് ജയറാം സെമിയിലെത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ മറ്റൊരു ഇന്ത്യന്‍ സാന്നിധ്യമായ ആനന്ദ് പവാറിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നാലാം സീഡായ അജയ് ജയറാം അവസാന നാലിലേക്ക് മുന്നേറിയത്. 30 മിനിറ്റ് മാത്രം നീണ്ട മത്സരത്തില്‍ 21-11, 21-11 എന്ന സ്‌കോറിനായിരുന്നു അജയ് ജയറാമിന്റെ വിജയം
















