കണ്ണൂര്‍: എറണാകുളത്ത് നിലവിലുണ്ടായിരുന്ന റെയില്‍വേ എമര്‍ജന്‍സി ക്വാട്ട സംവിധാനം പുനഃസ്ഥാപിക്കണമെന്ന് പ്രൊഫ.റിച്ചാര്‍ഡ് ഹെ എംപി റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ പ്രകാശ് ഗുദാനിയുമായുളള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. റെയില്‍വേ എമര്‍ജന്‍സി ക്വാട്ട ബുക്കിങ്ങ് സംവിധാനത്തില്‍ അഴിമതിയാരോപണങ്ങളുണ്ടെങ്കില്‍ അത് അന്വേഷിക്കുന്നതിന് പകരം ആ സംവിധാനം തന്നെ നിര്‍ത്തലാക്കി പൊതുജനങ്ങളെ ശിക്ഷിക്കുന്ന നടപടി ന്യായീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം റിസര്‍വ്വേഷന്‍ കൗണ്ടറിലെ എല്ലാ റിസര്‍വ്വേഷന്‍ കൗണ്ടറുകളും പ്രവര്‍ത്തിപ്പിക്കാതിരിക്കുകയും എയര്‍കണ്ടീഷണര്‍ ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്ന നടപടിക്ക് അടിയന്തര പരിഹാരം കണ്ടെത്തണമെന്നും എംപി ആവശ്യപ്പെട്ടു. പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടല്‍ നടത്തുമെന്നും പരാതികള്‍ എത്രയും പെട്ടെന്ന് പരിഹരിക്കുമെന്നും ഡിവിഷണല്‍ മാനേജര്‍ എംപിക്ക് ഉറപ്പു നല്‍കി.
















