കണ്ണൂര്‍: ചിറക്കല്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ഏഴാംക്ലാസ് പാസ്സായ 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പത്താംതരം തുല്യതാ കോഴ്‌സിന് രജിസ്റ്റര്‍ ചെയ്യാം. കോഴ്‌സ് ഫീസ് സൗജന്യമാണ്. താല്‍പര്യമുള്ളവര്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, അപേക്ഷാഫോറത്തിന്റെ വില നൂറ് രൂപ എന്നിവ സഹിതം 12ന് രാവിലെ 11 മണിക്കും 4മണിക്കുമിടില്‍ ചിറക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്.
















