കണ്ണൂര്‍: കക്കാട് ബിജെപി പ്രവര്‍ത്തകരുടെ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കുകള്‍ കത്തിച്ചു. കൂലോത്തുംകുണ്ടില്‍ ശ്രീജിത്തിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ എഇ 4081 യമഹ ബൈക്ക് അയല്‍വാസി കെഎല്‍ 59എ 56 41 ബൈക്ക് എന്നിവയാണ് അഗ്നിക്കിരയാക്കിയത്. ഇന്നലെ പുലര്‍ച്ചെ രണ്ട്മണിയോടെയായിരുന്നു സംഭവം. ടൗണ്‍പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
















