കണ്ണൂര്‍: ജില്ലയിലെ ചില പ്രദേശങ്ങളിലുണ്ടായ ഡിഫ്തീരിയ ബാധക്കെതിരെ ആരോഗ്യവകുപ്പ് അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു. പാനൂരിനടുത്ത് പുല്ലൂക്കര എംഎല്‍പി സ്‌കൂള്‍ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥി ആശിര്‍, ഡിഫ്തീരിയ ബാധ യെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടാഴ്ചമുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആശിറിന്റെ രോഗം ഡിഫിതീരിയയാണെന്ന് സ്ഥിരീകരിച്ചത് ഇന്നലെയാണ്. ഈ സാഹചര്യത്തില്‍ പാനൂരിലും പരിസര പ്രദേശത്തും പ്രതിരോധ പ്രവര്‍ത്തനങ്ങളും മറ്റും ഊര്‍ജ്ജിതമാക്കണമെന്നും സത്യപ്രകാശന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു.
















