Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മൊസാംബിക്കുമായി മൂന്നു കരാറുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2016, 01:57 pm IST
inWorld

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഫ്രിക്കന്‍ പര്യടനത്തിന് തുടക്കമായി. ഇന്നലെ രാവിലെ മൊസാംബിക്കിലെത്തിയ മോദിയെ മപൂട്ടോ വിമാനത്താവളത്തില്‍ ആചാരങ്ങളോടു കൂടിയ സ്വീകരണം നല്‍കി വരവേറ്റു. മൂന്നര പതിറ്റാണ്ടിനു ശേഷമാണ് ഒരു ഭാരത പ്രധാനമന്ത്രി മൊസാംബിക്കിലെത്തുന്നത്.

മൊസാംബിയന്‍ പ്രസിഡന്റ് ഫിലിപ്പ് ന്യൂസിയുമായി മോദി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പ്രധാന മൂന്നു കരാറുകളില്‍ ഭാരതം ഒപ്പുവെച്ചത്. ദീര്‍ഘകാലത്തേക്ക് പയറുവര്‍ഗ്ഗങ്ങള്‍ ഇറക്കുമതി ചെയ്യുന്നതും അനധികൃത മയക്കുമരുന്നു വ്യാപാരം തടയുന്നതും കായിക മേഖലയിലെ സഹകരണവുമാണ് കരാറുകള്‍. നിലവില്‍ മൊസാംബിക്കില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പയറുവര്‍ഗ്ഗങ്ങളുടെ അളവ് അഞ്ചുവര്‍ഷത്തിനുള്ളില്‍ ഒരുലക്ഷം ടണ്ണില്‍ നിന്നും രണ്ടുലക്ഷമാക്കി വര്‍ദ്ധിപ്പിക്കും.

ഭീകരവാദം ആഗോളസമൂഹം നേരിടുന്ന വലിയ വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മൊസാംബിക് അടക്കമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളുടെ ആരോഗ്യ മേഖലയിലെ പുരോഗതിക്കായി കുറഞ്ഞ ചിലവില്‍ മരുന്നുകള്‍ നല്‍കാന്‍ ഭാരതം തയ്യാറാകും. എയിഡ്‌സ് അടക്കമുള്ള മാരക രോഗങ്ങള്‍ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും ഭാരതത്തിന്റെ സഹായത്തോടെ ലഭ്യമാക്കും. ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ ഇരു രാജ്യങ്ങളും തമ്മില്‍ ബന്ധപ്പെടാനാവുന്നതും ഇതുവഴിയുണ്ടാകുന്ന സുരക്ഷാ പ്രശ്‌നങ്ങളും മോദി മൊസാംബിക് പ്രസിഡന്റുമായി ചര്‍ച്ച ചെയ്തു. മൊസാംബിക്കന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് പരിശീലനത്തിനും ആധുനിക ഉപകരണങ്ങളുടെ ലഭ്യതയ്‌ക്കും സഹായിക്കാമെന്നും മോദി ഉറപ്പുനല്‍കി. ചൈനയുമായി അടുപ്പം വെച്ചുപുലര്‍ത്തുന്ന രാജ്യമായ മൊസാംബിക്കിലെ മോദിയുടെ സന്ദര്‍ശനം തന്ത്രപ്രധാനമായിരുന്നു.

മൊസാംബിക്കില്‍ നിന്നും ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര തിരിച്ച മോദി പ്രിട്ടോറിയയിലും ജോഹന്നാസ്ബര്‍ഗിലും ഡര്‍ബനിലും വിവിധ പരിപാടികളില്‍ പങ്കെടുക്കും. മോദിയുടെ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. എന്‍‌എസ്‌ജി അംഗത്വ വിഷയത്തില്‍ ചൈനയ്‌ക്കൊപ്പം ഭാരതത്തെ എതിര്‍ത്ത രാജ്യമാണ് ദക്ഷിണാഫ്രിക്ക. എന്‍‌എസ്‌ജി വിഷയത്തിലെ എതിര്‍പ്പ് ഇല്ലാതാക്കാനും മോദിയുടെ സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. നെല്‍സണ്‍ മണ്ടേലയുടെ സ്മൃതിമണ്ഡപത്തില്‍ സന്ദര്‍ശനം നടത്തുന്ന മോദി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയുമായും വൈസ് പ്രസിഡന്റ് സിറില്‍ രമഫോസയുമായും കൂടിക്കാഴ്ച നടത്തും.ഭാരത-ദക്ഷിണാഫ്രിക്ക വ്യവസായസംഗമത്തിലും മോദി പ്രസംഗിക്കും.

ശനിയാഴ്ച താന്‍സാനിയയിലേക്ക് പോകുന്ന മോദി പ്രസിഡന്റ് ഡോ. ജോണ്‍ മഗുഫുലിയുമായും താന്‍സാനിയയിലെ ഭാരത സമൂഹവുമായും കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ഞായറാഴ്ച കെനിയയിലെത്തുന്ന മോദി കെനിയന്‍ പ്രസിഡന്റ് കെന്യാതയുമായി ചര്‍ച്ച നടത്തും. ഭാരത-കെനിയ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുക, ഇരുരാജ്യങ്ങളിലേയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുക എന്നിവയാണ് സന്ദര്‍ശന ലക്ഷ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.