ധാക്ക: കഴിഞ്ഞാഴ്ച ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ ഭക്ഷണശാലയിലുണ്ടായ ആക്രമണത്തില്‍ കഴുത്തറുത്ത് കൊല്ലുന്നതിന് മുമ്പ് ഒരുസംഘം ഇറ്റലിക്കാരെ ദാരുണമായി പീഡിപ്പിച്ചെന്ന് റിപ്പോര്‍ട്ട്. ഇവരുടെ മൃതദേഹങ്ങളില്‍ ധാരാളം മുറിവുകളുണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. ഇവരെ വേദനിപ്പിച്ച് സാവധാനത്തില്‍ കൊല്ലുകയായിരുന്നു. ഇവരുടെ അവയവങ്ങള്‍ പലതും മുറിച്ച് മാറ്റിയിരുന്നു.
ധാക്കയില്‍ 20 പേരെയാണ് ഇത്തരത്തില്‍ ഭീകരര്‍ കൊന്നത്. വെളളിയാഴ്ച രാത്രി മുതലാണ് ഇവര്‍ ഈ നരനായാട്ട് തുടങ്ങിയത്. ഇരകളായവരിലേറെയും വിദേശികളായിരുന്നു. ആക്രമണം നടത്തിയ അഞ്ച് പേരുടെ ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ധാക്കയിലെയും മലേഷ്യയിലെയും വിഖ്യാത സര്‍വകലാശാലകളിലും മറ്റും നിന്ന് വിദ്യാഭ്യാസം നേടിയവരാണ് ഇവരിലേറെയും. ഒരാള്‍ ഒരു രാഷ്‌ട്രീയ നേതാവിന്റെ മകനാണ്.
















