കല്‍പ്പറ്റ : വയോധികയുടെ വീട് ആക്രമിച്ച് മകളേയും മകളുടെ മകനേയും മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലന്ന് പരാതി. കഴിഞ്ഞ മാസം ആറിന് രാത്രി വാഹനങ്ങളില്‍ എത്തിയ സംഘം ചിത്രഗിരി പള്ളിക്കുന്നേല്‍ വീട്ടില്‍ റോസമ്മയുടെ വീട് തല്ലി തകര്‍ക്കുകയും വീട്ടിലുണ്ടായ മകള്‍ ഷേര്‍ളി (42) ഷേര്‍ളിയുടെ മകന്‍ നിഖില്‍ (20) എന്നിവരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ആക്രമികള്‍ വന്ന വാഹനത്തിന്റെ നമ്പറടക്കം പോലീസില്‍ അറിയിച്ചിട്ടും അറസ്റ്റ് ചെയ്തില്ലെന്ന് അക്രമണത്തിനിരയായ ഷെര്‍ളി, പി.ജെ. സ്റ്റാന്‍ലി, കെ.വിജയന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അയല്‍ വീട്ടിലെ കുട്ടിക്ക് വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു വീട് ആക്രമിച്ചത്. കുട്ടിയുടെ ഉള്ളില്‍ യാതൊരുവിധ വിഷാംശവും ഇല്ലെന്ന് പരിശോധനയില്‍ കണ്ടത്തി. പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരം നടത്തുമെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
















