ജൊഹന്നാസ്ബര്‍ഗ്: കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ഓസ്‌കര്‍ പിസ്റ്റോറിയസിന് കോടതി ആറുവര്‍ഷം തടവു ശിക്ഷ വിധിച്ചു.
‘ബ്ലേഡ് റണ്ണര്‍’ എന്ന അറിയപ്പെടുന്ന ദക്ഷിണാഫ്രിക്കന്‍ ഓട്ടക്കാരന്‍ പിസ്റ്റോറിയസിനെ ദക്ഷിണാഫ്രിക്കന്‍ കോടതിയാണ് പിസ്റ്റോറിയസിനെ ശിക്ഷിച്ചത്. ഇന്ന് തന്നെ അപ്പീല്‍ നല്‍കാമെന്നും കോടതി അറിയിച്ചു.
2013ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദക്ഷിണാഫ്രിക്കയില്‍ കൊലപാതകത്തിനുള്ള കുറഞ്ഞ ശിക്ഷ 15 വര്‍ഷമാണ്. പിസ്റ്റോറിയസിന് ഇളവ് നല്‍കാന്‍ മതിയായ കാരണങ്ങളുണ്ടെന്ന് ജഡ്ജ് വ്യക്തമാക്കി.
2013 ലെ വാലന്‍ന്റൈന്‍ ദിനത്തില്‍ കാമുകിയായ റീവ സ്റ്റീന്‍കാംപ് എന്ന മോഡലിനെ കൊലപ്പടുത്തിയത്. ഇതേ തുടര്‍ന്ന് പൊലീസ് പിസ്റ്റോറിസിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
അര്‍ദ്ധ രാത്രിയില്‍ വീട്ടില്‍ എത്തിയ കാമുകിയെ കള്ളനെന്ന് തെറ്റിദ്ധരിച്ചാണ് പിസ്റ്റോറിസ് വെടിവെച്ചതെന്നാണ് അന്ന് ദക്ഷിണാഫ്രിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
മനപൂര്‍വ്വമല്ലാത്ത നരഹത്യാണ് ഇതെന്നായിരുന്ന നേരത്തെ പ്രിട്ടോറിയയിലെ വിചാരണ കോടതി നിരീക്ഷിച്ചത്. ആസൂത്രിതമായ കൊലപാതകമല്ലെന്നും അന്ന് കോടതി വിധിച്ചിരുന്നു. ഇതിനുശേഷമാണ് കേസ് അപ്പീല്‍ കോടതിയിലേക്ക് എത്തിയത്.
















