Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാര്‍ഷിക വായ്‌പ നാലു ശതമാനം പലിശ നിരക്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2016, 11:45 pm IST
in India

ന്യൂദല്‍ഹി: കര്‍ഷകര്‍ക്കുള്ള ഹ്രസ്വകാല കാര്‍ഷിക വായ്‌പ ഒരു ലക്ഷത്തില്‍ നിന്നും മൂന്നു ലക്ഷമാക്കി കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നാലു ശതമാനം പലിശ നിരക്കിലാണ് തുക കര്‍ഷകര്‍ക്ക് ലഭിക്കുക. ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിക്കായി 18,276 കോടി രൂപ വകയിരുത്താനും കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഒന്‍പതു ശതമാനം പലിശ നിരക്കില്‍ ലഭിക്കുന്ന മൂന്നു ലക്ഷം രൂപ വായ്‌പയുടെ അഞ്ചു ശതമാനം കേന്ദ്ര സര്‍ക്കാര്‍ നല്‍കും. ബാക്കി 4 ശതമാനം മാത്രം കര്‍ഷകര്‍ അടച്ചാല്‍ മതി. 2016-17 വര്‍ഷത്തേക്കാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. വരള്‍ച്ചാബാധിതരായ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ് കേന്ദ്ര പ്രഖ്യാപനം.

പദ്ധതി നടത്തിപ്പിനായി കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്ന 18,276 കോടി രൂപയാണ് കര്‍ഷകരുടെ പലിശ സബ്‌സിഡിയായി ബാങ്കുകള്‍ക്ക് നല്‍കുന്നത്. ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ് ഹ്രസ്വകാല കാര്‍ഷികവായ്‌പ മൂന്നുലക്ഷമായി ഉയര്‍ത്തിയത്.

പ്രകൃതിക്ഷോഭത്തില്‍ വിള നശിച്ച കര്‍ഷകര്‍ക്ക് പലിശ ധനസഹായമായി 2 ശതമാനവും കേന്ദ്രം നല്‍കും. ഒരു വര്‍ഷത്തിനകം വായ്‌പ തിരിച്ചടച്ചില്ലെങ്കിലും രണ്ടു ശതമാനം പലിശ സര്‍ക്കാര്‍ അടയ്‌ക്കും. രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, ഗ്രാമീണ ബാങ്കുകള്‍, നബാര്‍ഡ് എന്നിവ വഴി ഹ്രസ്വകാല വിളവായ്‌പകള്‍ കര്‍ഷകര്‍ക്ക് ലഭ്യമാകും.

രാജ്യത്തു രാസവളം വില പതിനഞ്ചു വര്‍ഷത്തിനു ശേഷം ആദ്യമായി കുറച്ചതിനു പുറമെയാണിത്. വില കുറയുന്നതിലൂടെ രാജ്യത്തെ കര്‍ഷകര്‍ക്കു പ്രതിവര്‍ഷം 4,500 കോടി രൂപയുടെ ലാഭമുണ്ടാകും. രാസവളം ഉത്പാദനച്ചെലവില്‍ രാജ്യാന്തരതലത്തിലുണ്ടായ കുറവിന്റെ പ്രയോജനം കര്‍ഷകര്‍ക്കു ലഭിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം വളം കമ്പനികള്‍ അംഗീകരിക്കുകയായിരുന്നു.

പ്രകൃതി ക്ഷോഭങ്ങളുണ്ടാകുമ്പോള്‍ കാര്‍ഷിക വായ്‌പകളില്‍ ഉദാര സമീപനം വേണമെന്നു വാണിജ്യ ബാങ്കുകളോട് കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരുന്നു. വായ്‌പാ കാലാവധി നീട്ടുന്നതിനൊപ്പം, കുടിശികയുള്ള വായ്‌പകളില്‍ പിഴപ്പലിശ ചുമത്താന്‍ പാടില്ലെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. വരള്‍ച്ച, വെള്ളപ്പൊക്കം, കീടബാധ, ഉരുള്‍പൊട്ടല്‍, ഭൂമികുലുക്കം, ചുഴലിക്കാറ്റ് എന്നിവയുള്‍പ്പെടെ 12 തരം പ്രകൃതി ക്ഷോഭങ്ങള്‍ മൂലം കൃഷിക്കും കൃഷിഭൂമിക്കുമുണ്ടാകുന്ന നഷ്ടങ്ങളാണ് കണക്കിലെടുക്കുക.

കുടിശികയില്ലാത്ത ഹ്രസ്വകാല വായ്‌പകളെല്ലാം പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ പുനഃക്രമീകരിക്കാം. പുനഃക്രമീകരിക്കുന്ന ഹ്രസ്വകാല വായ്‌പയുടെ അടച്ചുതീര്‍ക്കല്‍ കാലാവധി തീരുമാനിക്കുമ്പോള്‍ പ്രകൃതി ക്ഷോഭത്തിന്റെ തീവ്രതയും തവണയും നാശനഷ്ടങ്ങളും കണക്കിലെടുക്കണം. കൃഷി നഷ്ടം 33 മുതല്‍ 50 ശതമാനം വരെയെങ്കില്‍ അടച്ചുതീര്‍ക്കല്‍ കാലാവധി രണ്ടു വര്‍ഷത്തേക്കു നീട്ടാം.

കൃഷി നഷ്ടം 50 ശതമാനത്തില്‍ കൂടുതലെങ്കില്‍ കാലാവധി അഞ്ചു വര്‍ഷം വരെ നീട്ടാം. ദീര്‍ഘകാല വായ്‌പയെടുത്തവരുടെ കൃഷിക്കു മാത്രം നാശമുള്ളപ്പോള്‍, തിരിച്ചടവു കാലാവധി ഒരുവര്‍ഷം വരെ നീട്ടാം. ദീര്‍ഘകാല വായ്‌പയെടുത്തവരും കൃഷിക്കൊപ്പം ഭൂമിക്കും മറ്റും നാശനഷ്ടമുണ്ടെങ്കില്‍ പരമാവധി അഞ്ചു വര്‍ഷംവരെ കാലാവധി നീട്ടാം.

പുനഃക്രമീകരിക്കുന്ന വായ്‌പകളെ നിഷ്‌ക്രിയ ആസ്തിയായല്ല, പുതിയ ബാധ്യതകളായി കണക്കാക്കണം. വായ്‌പകള്‍ പുനഃക്രമീകരിക്കാനുള്ള നടപടികള്‍ മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. ഈടുവച്ചിട്ടുള്ള സംഗതി നശിച്ചുപോകുന്ന സാഹചര്യങ്ങളില്‍, പുതിയ ഈടില്ലെന്ന കാരണത്താല്‍ വായ്‌പ നിഷേധിക്കരുത്. ഭൂമിയാണ് ഈടുവയ്‌ക്കുന്നതെങ്കില്‍ പ്രമാണം ഇല്ലാത്തപ്പോള്‍ റവന്യു വകുപ്പു നല്‍കുന്ന രേഖ അംഗീകരിച്ച് വായ്‌പ നല്‍കണം. തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ്് റിസര്‍വ് ബാങ്ക് നല്‍കിയിരിക്കുന്നത്്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

India

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

India

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

World

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഭാരത മഹാസമുദ്രത്തില്‍ പതിച്ചു

Hockey

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

റൊമാനിയ സന്ദര്‍ശനത്തിന്റെ അവസാന ദിവസം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ബുക്കാറെസ്റ്റില്‍ ഭാരത സമൂഹം നല്‍കിയ സ്വീകരണം

ബുക്കാറസ്റ്റ് യൂണിവേഴ്‌സിറ്റി രാഷ്‌ട്രപതിക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു

ആന്‍ഡ്രേ ചെര്‍ണിഷോവ് കണ്ണൂര്‍ വാരിയേഴ്സിന്റെ പരിശീലകന്‍

ലീ കാങ് അത്‌ലറ്റിക്കോ മാഡ്രിഡില്‍

സീചെം ട്രോഫി: കേരളം ഹിമാചല്‍ പ്രദേശിനെ തോല്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.