റിയാദ്: ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപം ചാവേറാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പാക്കിസ്ഥാന്‍ സ്വദേശിയാണെന്ന് സൗദി അറേബ്യന്‍ ആഭ്യന്തര മന്ത്രാലയം. യുഎസ് സ്വാതന്ത്ര്യദിനാഘോഷത്തിന് മണിക്കൂറുകള്‍ മുമ്പാണ് ആക്രമണം നടന്നത്.
പാക്കിസ്ഥാന്‍ സ്വദേശിയായ മുപ്പത്തിയഞ്ചുകാരനായ അബ്ദുല്ല വഖാര്‍ ഖാനാണ് ആക്രമണത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞു.
െ്രെഡവറായ ഇയാള്‍ കുടുംബത്തോടൊപ്പവുമാണ് 12 വര്‍ഷമായി ജിദ്ദയില്‍ താമസിച്ചിരുന്നതെന്നും സൗദി അധികൃതര്‍ അറിയിച്ചു. മുസ്ലിങ്ങളുടെ പുണ്യകേന്ദ്രമായ മദീനയിലും ജിദ്ദയിലും കിഴക്കന്‍ പ്രദേശമായ ഖാത്തിഫിലുമാണ് ആക്രമണമുണ്ടായത്. മദീനയില്‍ പ്രവാചകപ്പള്ളിയുടെ സുരക്ഷാ ആസ്ഥാനത്തിനു സമീപമായാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. ആക്രമണത്തില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു, അഞ്ചുപേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ പ്രവിശ്യയിലെ ഖാത്തിഫില്‍ ഷിയ മസ്ജിദിനു സമീപവുമാണ് ആക്രമണമുണ്ടായത്. രണ്ട് സ്‌ഫോടനങ്ങള്‍ ഇവിടെയുണ്ടായി.
















