മുഖ്യധാരാ മാധ്യമങ്ങളുടെ രാജ്യവിരുദ്ധ അജണ്ടയെപ്പറ്റി ജന്മഭൂമി വായനക്കാരന്റെ കത്ത് വായിച്ചപ്പോള്‍ അനുബന്ധമായി ഈ അനുഭവംകൂടി ചേര്‍ക്കണമെന്ന് തോന്നി. പ്രളയത്തില്‍ മുങ്ങിയ തമിഴ്‌നാട്ടില്‍ പ്രധാനമന്ത്രി നേരിട്ടെത്തി വന്‍ സഹായവാഗ്ദാനം പ്രഖ്യാപിച്ചതിന്റെ പിറ്റേദിവസം മലായളത്തിലെ ഒന്നാംസ്ഥാനത്തുള്ള പത്രത്തില്‍ അതേപ്പറ്റി ഒരുവരിപോലും കണ്ടില്ല.
കോട്ടയത്തെ അവരുടെ ആസ്ഥാനത്തു വിളിച്ച് പരാതി വിഭാഗത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി. കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളെല്ലാം തകരാറിലായ കാരണം ചെന്നൈയില്‍നിന്നു വാര്‍ത്ത കിട്ടിയില്ലെന്നായിരുന്നു വിശദീകരണം.
‘ഹിന്ദു’ ദിനപത്രത്തിന്റെ പ്രധാന വാര്‍ത്തയാണിതെന്നു പറഞ്ഞപ്പോള്‍ അത് അവിടെനിന്നിറങ്ങുന്ന പത്രമായതിനാലാണെന്നായിരുന്നു മറുപടി. ജന്മഭൂമിയിലും പ്രധാനമന്ത്രിയുടെ സഹായപ്രഖ്യാപന വാര്‍ത്ത കണ്ടപ്പോള്‍ അക്കാര്യം അറിയിക്കാന്‍ ഒരിക്കല്‍ക്കൂടി ഒന്നാം നമ്പര്‍ പത്രത്തിലേക്ക് വിളിച്ചു.
ജന്മഭൂമി ലേഖകന്റെ അച്ഛനാണ് അവിടുത്തെ ഹിന്ദുവിന്റെ ലേഖകന്‍ എന്നുപറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു അവര്‍. അതൊരു പരിഹാസമാണെന്നറിയാന്‍ അല്‍പ്പം സമയമെടുത്തു. വായനക്കാരനെ പുച്ഛിക്കാന്‍ മാത്രം വളര്‍ന്ന അവരോടുള്ള പ്രതിഷേധം പത്രാധിപരെ എഴുതിയറിയിച്ചു. ഒരിക്കല്‍ക്കൂടി വിളിച്ചാല്‍ എന്താവും പ്രതികരണം എന്നറിയില്ലല്ലോ.
കെ.കൃഷ്ണപിള്ള,
പെരുന്ന
















