ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിനു നേരെ പൊട്ടിത്തെറിച്ച ചാവേര്‍ പാക്കിസ്ഥാന്‍ പൗരന്‍ അബ്ദുള്ള വാഖാര്‍ ഖാന്‍(35) ആണെന്ന് സൗദി അറേബ്യ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കാര്‍ ഡ്രൈവറായ ഇയാള്‍ ഭാര്യയ്‌ക്കും മാതാപിതാക്കള്‍ക്കും ഒപ്പം 12 വര്‍ഷമായി ജിദ്ദയില്‍ താമസിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ജിദ്ദയില്‍ ചാവേര്‍ സ്‌ഫോടനം നടന്നത്. സ്ഫോടനത്തില്‍ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റു.
സ്‌ഫോടക വസ്തുക്കളുമായെത്തിയ ചാവേര്‍ കോണ്‍സുലേറ്റിനു മുന്നില്‍വച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തില്‍ മറ്റാര്‍ക്കും പരിക്കേറ്റതായി വിവരമില്ല. യുഎസ് കോണ്‍സുലേറ്റിലെ ജീവനക്കാരെ മറ്റൊരു സ്ഥലത്തേക്കു മാറ്റിയിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
2004ല്‍ ജിദ്ദയിലെ കോണ്‍സുലേറ്റിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടിരുന്നു.
















