മുംബൈ: മുംബൈയില്‍ വാന്‍ഗാവ്, ദഹാനു റോഡ് സ്റ്റേഷനുകള്‍ക്കിടയില്‍ ചരക്കുവണ്ടി പാളം തെറ്റി റെയില്‍ ഗതാഗതം സ്തംഭിച്ചു. ചരക്കു നിറച്ച പതിനഞ്ചു വാഗണുകളാണ് പാളം തെറ്റിയത്. ഇതേത്തുടര്‍ന്ന് രാജ്ധാനി എക്‌സ്പ്രസ്, തുരന്തോ, ജയ്‌പൂര്‍ സൂപ്പര്‍ ഫാസ്റ്റ്, സൗരാഷ്രട ജനത, ലോക്ശക്തി എക്‌സ്പ്രസ് തുടങ്ങി മുംബൈയ്‌ക്ക് പുറപ്പെട്ട പ്രമുഖ ട്രെയിനുകളെല്ലാം വൈകി. പ്രാദേശിക ട്രെയിന്‍ ഗതാഗതത്തിനും തടസം നേരിട്ടു.
















