തിരുവനന്തപുരം: അടൂര്‍ ഭാസി കള്‍ച്ചറല്‍ ഫൗണ്ടേഷന് സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം ഫെസ്റ്റില്‍ നടന് അനീഷ് രവി രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘പന്ത്രണ്ട് വയസ്സ്’ മികച്ച ഷോര്‍ട്ട് ഫിലിമിനുള്ള അവാര്‍ഡ് കരസ്ഥമാക്കി. തിരുവനന്തപുരം വിജെടി ഹാളില്‍ നടന്ന ഫൈനല്‍ റൗണ്ടില്‍ തെരഞ്ഞെടുപ്പ്.
സ്ത്രീ സുരക്ഷയെ വിഷയമാക്കിയ ഫിലിമില്‍ അനു ജോസഫ്, അദ്ന ആനന്ദ്, ഡി.ആര്. സാധിക, സൂര്യ എസ്. നായര്‍, ഉഷ എന്നിവര്‍ക്കൊപ്പം അനീഷ് രവി ഒരു അതിഥി വേഷത്തിലെത്തുന്നു.
ക്യാമറ – പ്രശാന്ത് ശിവദാസ്, പി.ആര്‍ഓ – അജയ് തുണ്ടത്തില്‍, സംഗീതം- എസ്.എ. രാജീവ്, ആലാപനം – സരിത രാജീവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: