ഇസ്ലാമബാദ്: ധാക്ക ഹോട്ടലിൽ നടന്ന ഭീകരാക്രമണത്തില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐക്കു പങ്കുണെ്ടന്ന വാദങ്ങൾ പാക്കിസ്ഥാന്‍ നിഷേധിച്ചു.
ആരോപണങ്ങള്‍ നിരുത്തരവവാദപരവും അടിസ്ഥാനമില്ലാത്തതും പ്രകോപനമുണ്ടാക്കുന്നതുമാണെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖര്‍ പറഞ്ഞു. ഒരു തരത്തിലും ഇത്തരം വാദങ്ങളെ ന്യായീകരിക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.
നേരത്തെ, ധാക്ക ഭീകരാക്രമണത്തില്‍ ഐഎസിന്റെ പങ്ക് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസാദുസ്അമന്‍ ഖാനും, ഐബി മന്ത്രി ഹസനുള്‍ ഹഖും നിരാകരിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി ധാക്കയിലുണ്ടായ ഭീകരാക്രമണത്തില്‍ ഭാരതീയ വിദ്യാർത്ഥിനി അടക്കം 20 പേര്‍ കൊല്ലപ്പെട്ടിരുന്നു.
















