ആലപ്പുഴ: റംസാന്‍ ഉല്‍സവ കാലത്തോടനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയിലെ വിവിധ താലൂക്കുകളില്‍ നടത്തിയ പരിശോധനയില്‍ വിവിധ സ്ഥാപനങ്ങള്‍ക്കെതിരെ 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. റേഷന്‍ മൊത്ത വ്യാപാര സ്ഥാപനങ്ങള്‍, റേഷന്‍ കടകള്‍, റംസാന്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.
ജില്ലയില്‍ തൂക്കത്തില്‍ കുറച്ചു വില്‍പ്പന നടത്തിയതിന് രണ്ടു റേഷന്‍ ചില്ലറ/മൊത്ത വ്യാപരികള്‍ക്കെതിരെയും നിര്‍ദ്ദിഷ്ട പ്രഖ്യാപനങ്ങള്‍ ഇല്ലാതെ വില്‍പ്പന നടത്തുക,പായ്‌ക്കറ്റുകളിലെ വില്‍പ്പന വില തിരുത്തുക,പായ്‌ക്കിങ് രജിസ്‌ട്രേഷന്‍ ഇല്ലാതെ ഉല്‍പ്പന്നങ്ങള്‍ പായ്‌ക്കു ചെയ്യുക എന്നീ നിയമലംഘനങ്ങള്‍ക്ക് ആറ് റംസാന്‍/മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റുകള്‍ക്കെതിരെയും മുദ്ര പതിപ്പിക്കാത്ത അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചതിന് ആറു റേഷന്‍ വ്യാപാരികള്‍ക്കെതിരെയും കേസ് എടുത്തു.
ജില്ലയിലെ വിവിധ താലൂക്കുകള്‍ കേന്ദ്രീകരിച്ച് രണ്ടു സ്‌ക്വാഡുകളായാണ് ലീഗന്‍ മെട്രോളജി വിഭാഗം റെയ്ഡ് നടത്തിയത്. ഉത്തരമേഖലയില്‍ നടന്ന പരിശോധനകള്‍ക്ക് അസിസ്റ്റന്റ് കണ്‍ട്രോളര്‍ (ഫഌയിങ് സ്‌ക്വാഡ്)മാരായ ജെ.സി. ജീസണും,ദക്ഷിണ മേഖലയില്‍ നടന്ന പരിശോധനകള്‍ക്ക് അസിസ്റ്റന്റ് കണ്‍ട്രോളര്‍ എസ്. ഷെയ്‌ക്ക് ഷിബുവും നേതൃത്വം നല്‍കി.
പരിശോധനയില്‍ സീനിയര്‍ ഇന്‍സ്‌പെക്ടര്‍മാരായ അബ്ദുള്‍ ഹഫീസ്.എം, ഇന്‍സ്‌പെക്ടര്‍മാരായ ഷൈനി വാസവന്‍, ബിനു ബാലക്, യൂജിന്‍ പസില്‍, സനോജ.് കെ.എം, പ്രവീണ്‍.പി എന്നിവരും പങ്കെടുത്തു.
















