സേലം: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ പതിനാറ് വയസുകാരന്‍ പിടിയില്‍. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അറുവയസുകാരിയെ അയല്‍വാസിയായ പതിനാറുകാരന്‍ മിഠായി നല്‍കി വീട്ടിലേക്ക് വിളിച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
സേലത്ത് മേട്ടൂര്‍ കുളത്തൂരില്‍ തെലങ്കനൂരിലാണ് ദാരുണമായ സംഭവം നടന്നത്. പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ പതിനാറുകാരന്‍ മൃതദേഹം വീട്ടിലെ ചെമ്പ് പാത്രത്തില്‍ അടച്ചു. നാട്ടുകാരും പോലീസും കുട്ടിയെ തിരയുമ്പോഴും അയല്‍വായിസും ഒരു ഭാവവിത്യാസവുമില്ലാതെ നാട്ടുകാരൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ ഇയാളുടെ വീട്ടില്‍ രക്തക്കറ കണ്ടതോടെ പോലീസ് വീട് പരിശോധിച്ചു. അപ്പോഴാണ് കൊലപാതകവിവരം പുറത്തായത്.
കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. പ്രകോപിതരായ നാട്ടുകാര്‍ പ്രതിയുടെ വീട് ഉപോധിച്ചു. കുളത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്.
















