ന്യൂദല്‍ഹി: ഏറ്റവും കൂടുതകള്‍ കോഴ്‌സുകള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുന്ന കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പുതിയ സംരംഭം ‘സ്വയം’ ആഗസ്റ്റ് 15 ന് നിലവില്‍ വരും. 2000 കോഴ്‌സുകള്‍ പരിചയപ്പെടുത്തുന്ന ഈ പദ്ധതി ഭാരതത്തിലെ മൂന്നു കോടി വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടും.
വിദ്യാഭ്യാസ രംഗത്ത് വിപ്ലവമാകാനിടയുള്ള പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഒമ്പതാം ക്ലാമസു മുതല്‍ ബിരുദാനന്തര ബിരുദ പഠനം വരെ പഠിക്കുന്നതിന്് വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ ഈ മാസിവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴസ്‌സില്‍( എംഒഒസി) യിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് തെരെഞ്ഞെടുക്കാം.
ഇതിന്റെ ഭാഗമായി സര്‍വ്വകലാശാലകള്‍ക്കും കോളേജുകള്‍ക്കും സൗജന്യമായി ഓണ്‍ലൈന്‍ പഠന സാമഗ്രികള്‍ നല്‍കും.പുതിയ സംരംഭത്തിന് സാങ്കേതിക വിദ്യാസഹായം നല്‍കുന്നത് മൈക്രോസോഫ്റ്റ് ആണ്.
പദ്ധതി പ്രയോഗികമാകുന്നതോടെ പരസ്പര സംവേദനത്തിനുള്ള ഇലക്‌ട്രോണിക് പഠനം സാധ്യമാക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഏകജാലക സംവിധാനമായിരിക്കും ‘സ്വയം’. ഇതിന് യുജിസി അംഗീകാരവും ലഭിച്ചു കഴിഞ്ഞു. ‘സ്വയം’ ത്തിലെ മികച്ച അധ്യാപകര്‍ നല്‍കുന്ന കോഴ്‌സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകിച്ചും ്പിന്നോക്ക പ്രദേശങ്ങളിലെ പഠന നിലവാരം ഉയര്‍ത്തുന്നതിന് സഹായകമാകും.
















