ബഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തിൽ 83 പേർ കൊല്ലപ്പെടുകയും 176 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെയാണ് ഉഗ്രശേഷിയുള്ള ഇരട്ട സ്ഫോടനം നടന്നത്.
ശനിയാഴ്ച നോമ്പ് തുറന്ന ശേഷം ജനങ്ങൾ ഷോപ്പിങ്ങിനും മറ്റുമായി പുറത്തിറങ്ങിയ സമയത്താണ് ഉഗ്ര സ്ഫോടനങ്ങൾ നടന്നത്. ബഗ്ദാദിലെ കരദ ജില്ലയിലാണ് ആദ്യ സ്ഫോടനമുണ്ടായത്. കരദയിലുണ്ടായ കാർബോംബ് സ്ഫോടനത്തിൽ 79 പേർ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക കണക്ക്.
തുടർന്ന് കിഴക്കൻ ബഗ്ദാദിലും സ്ഫോടനമുണ്ടായി. ഇതിൽ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. മരണ സംഖ്യ ഇനിയും കൂടാനാണ് സാധ്യതയെന്ന് സൈനിക വക്താക്കൾ അറിയിച്ചു.
















