കൊച്ചി: ആഗോള ഇസ്ലാമിക ഭീകരസംഘടനയായ ഐഎസ്സിന് കേരളത്തിലും സ്വാധീനം. ഭീകരത പ്രചരിപ്പിക്കാന്‍ മലയാളത്തില്‍ ഫേസ്ബുക്ക് പേജും ബ്ലോഗും പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. നവമാധ്യമങ്ങളില്‍ നേരത്തെ തന്നെ ഐഎസ് ഭീകരതയെ പരോക്ഷമായി അനുകൂലിച്ച് ഒരുവിഭാഗം പ്രചാരണം നടത്തുന്നുണ്ട്. ഇതിനിടെയാണ് ബ്ലോഗും ഫേസ്ബുക്ക് പേജും പുറത്തറിയുന്നത്. സോഷ്യല്‍ മീഡിയയില്‍ മാസങ്ങളായി നടക്കുന്ന ഐഎസ്സിന്റെ ആശയ പ്രചാരണം സംസ്ഥാന സര്‍ക്കാര്‍ കാര്യമായെടുത്തിട്ടില്ല.
ഖലീഫയുടെ അനുയായികള്‍ എന്നര്‍ത്ഥമുള്ള അന്‍സാറുള്‍ ഖിലാഫ കേരള എന്ന പേരിലാണ് ഫേസ്ബുക്ക് പേജ്. അവിശ്വാസികളുടെ തലയറുക്കുന്ന ഐഎസ്സിന്റെ ക്രൂരത വെളിപ്പെടുത്തുന്ന ഫോട്ടോകളും വീഡിയോകളും പേജിലുണ്ട്. ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്‌റിനെ വധിക്കാനും ഭീകരപ്രവര്‍ത്തനത്തിന് തയ്യാറെടുക്കാനും ആഹ്വാനമുണ്ട്. നോമ്പിനെതിരെ തസ്ലിമ നടത്തിയ അഭിപ്രായപ്രകടനം ചൂണ്ടിക്കാട്ടിയാണ് വധിക്കാനുള്ള ഫത്വ.
കണ്ടാല്‍ കൊന്നുകളയണമെന്നാണ് നിര്‍ദ്ദേശം. ഹൈന്ദവ സംഘടനകള്‍ക്കെതിരെയും പേജ് വിഷം തുപ്പുന്നു. കാഫിറുകളുടെ നാടായ ഭാരതത്തില്‍ ജീവിക്കുന്നത് യഥാര്‍ത്ഥ മുസ്ലിങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്നതുള്‍പ്പെടെ നിരവധി പോസ്റ്റുകളാണ് പേജിലുള്ളത്. വാര്‍ത്ത വന്നതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ പേജ് പ്രവര്‍ത്തനരഹിതമായി.
ഒക്‌ടോബര്‍ മുതല്‍ ഐഎസ്സിന്റെ ബ്ലോഗ് സജീവമാണ്. ഇസ്ലാമിലെ ഹിജ്‌റയുമായി ബന്ധമുള്ള മുഹാജിരന്‍ എന്ന അറബി പേരിലാണ് ബ്ലോഗ്. ജിഹാദിന്റെയും ഇസ്ലാമിക നിയമങ്ങളുടെയും ശരിയായ അര്‍ത്ഥതലങ്ങള്‍ വിശദമാക്കുകയാണ് ലക്ഷ്യമെന്ന ആമുഖത്തോടെയാണ് ബ്ലോഗ് ആരംഭിക്കുന്നത്. അമുസ്ലിങ്ങളെ കൊന്നൊടുക്കാന്‍ ആഹ്വാനം ചെയ്യുന്നതുള്‍പ്പെടെയുള്ള അമ്പതിലേറെ ലേഖനങ്ങളാണ് ബ്ലോഗിലുള്ളത്.
ഭാരതത്തിലെ മുസ്ലിങ്ങള്‍ ജിഹാദ് ആരംഭിക്കണം. മുസ്ലിമാകാന്‍ തയ്യാറാകാത്ത ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും യുക്തിവാദികളെയും കൊല്ലണം. കാഫിറുകളെ വധിച്ചാല്‍ പ്രായശ്ചിത്തം ആവശ്യമില്ല. കാഫിറുകളുടെ രക്തം പന്നിയുടെ രക്തം പോലെ അനുവദനീയമാണ്. മുസ്ലിമും അമുസ്ലിമും തമ്മിലുള്ള അടിസ്ഥാന ബന്ധം യുദ്ധത്തിന്റേതാണെന്ന് ‘ജിഹാദിന്റെ യശസ്സ് നിഷേധിച്ച ഇന്ത്യന്‍ മുസ്ലിങ്ങള്‍’ എന്ന ലേഖനത്തില്‍ പറയുന്നു.
മുസ്ലിം വിരുദ്ധമായ ഇന്ത്യന്‍ ഭരണഘടന അനുസരിക്കേണ്ടതില്ല. ഇന്ത്യയില്‍ ജിഹാദ് തുടങ്ങാന്‍ ഏറ്റവും ഉചിതം ആര്‍എസ്എസ്സിനെ ആക്രമിക്കലാണ്. പിന്നീട് ജിഹാദ് എന്നത് ഇന്ത്യന്‍ ഭരണകൂടവുമായിട്ട് നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് മാറും. ഇന്ത്യന്‍ ഭരണകൂടത്തെ മുസ്ലീം പോരാളികള്‍ ആക്രമിച്ചു കീഴ്‌പ്പെടുത്തി ഇസ്ലാമിക ഭരണം സ്ഥാപിക്കുമെന്ന് പ്രവാചകന്‍ പ്രവചിച്ചിട്ടുണ്ടെന്നും ലേഖനം പറയുന്നു.
സോഷ്യല്‍ മീഡിയയിലൂടെയാണ് ഐഎസ് പ്രധാനമായും പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യുന്നതെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. മലയാളികള്‍ ഉള്‍പ്പെട്ട നിരവധി രഹസ്യഗ്രൂപ്പുകള്‍ ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുമുണ്ട്. ചില മുസ്ലിം മതതീവ്രവാദ സംഘടനകളും ഇതിനെ പിന്തുണക്കുന്നുണ്ട്. പരസ്യമായിത്തന്നെ ഭീകരപ്രചാരണം നടക്കുന്നത് കടുത്ത ആശങ്കയാണ് ഉയര്‍ത്തുന്നത്.
















