ന്യൂദല്‍ഹി: ഭാരതം വന്‍ പ്രഹരശേഷിയുള്ള ടോര്‍പ്പിഡോ വിയറ്റ്‌നാമിന് വില്‍ക്കാന്‍ ഒരുങ്ങുന്നു. മുങ്ങിക്കപ്പലുകളും കപ്പലുകളും തകര്‍ക്കുന്ന വരുണാസ്ത്രയെന്ന ടോര്‍പ്പിഡോയാണ് നല്‍കുന്നത്. ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വില്ക്കാന്‍ ഭാരതം വിയറ്റ്‌നാമുമായി ചര്‍ച്ച തുടങ്ങിയിരുന്നു. ഈ നടപടികള്‍ ചൈനയെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. വിയറ്റ്‌നാമുമായി ഭാരതം സൈനിക കരാര്‍ ഉണ്ടാക്കിയിട്ടുമുണ്ട്.
















