ധാക്ക: ബംഗ്ലാദേശിൽ നിന്നും ഭീകരവാദത്തെ ഉന്മൂലനം ചെയ്യുമെന്ന് പ്രധാനമന്ത്രി ഷെയ്‌ക്ക് ഹസീന. ധാക്കയിലെ ഹോട്ടലിൽ നടന്ന ഭീകരാക്രമണത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
ധാക്കയിൽ നടന്ന ആക്രമണത്തിൽ അവർ അതിയായ ഖേദം രേഖപ്പെടുത്തി. ‘ഏതുതരം മുസ്ലീങ്ങളാണ് ഇവർ, ഇത്തരം ക്രൂരകൃത്യങ്ങൾ ചെയ്യാൻ ഇവർക്ക് എങ്ങനെ കഴിയുന്നു, ഇവർ യഥാർത്ഥ മുസ്ലീമല്ല എന്നാണ് താൻ വിശ്വസിക്കുന്നത്, ബംഗ്ലാദേശിലെ സാധാരണ ജനങ്ങൾ ഒറ്റക്കെട്ടായി നിന്നു കൊണ്ട് ഇവർക്കെതിരെ പോരാടണം’- ഹസീന പറഞ്ഞു.
ധാക്കയിൽ നടന്ന ഭീകരാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 28 പേർക്ക് ഗുരുതരമായി പരിക്കുമേറ്റിരുന്നു. കൊല്ലപ്പെട്ടവരിൽ രണ്ട് ഇറ്റാലിയൻ നയതത്ര ഉദ്യോഗസ്ഥരുമുണ്ട്.
















