ധാക്ക: ഹിന്ദു സന്യാസികൾക്ക് നേരെ ബംഗ്ലാദേശിൽ ആക്രമണം തുടരുന്നു. ബംഗ്ലാദേശിലെ സത്‌ഹിര ജില്ലയിലെ ക്ഷേത്രത്തിലെ പൂജാരിയെ ഐഎസ് ഭീകരർ ക്രൂരമായി വെട്ടിപ്പരുക്കേൽപ്പിച്ചു. സന്യാസിയായ ബാബസിന്ദു റോയിയെയാണ്(48) ഭീകരർ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. സന്യാസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ക്ഷേത്ര കവാടത്തിനുള്ളില്‍വച്ചാണ് ആക്രമണം നടന്നത്. നെഞ്ചിനും പുറത്തും ആഴത്തില്‍ മുറിവേറ്റിട്ടുണ്‌ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ജഹ്‌നൈദാഹ് ജില്ലയില്‍ ശ്യാമനന്‍ന്തോ ദാസ് (70) എന്ന സന്യാസിയെ അജ്ഞാതര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതിന് തൊട്ടു പിന്നാലെയാണ് അടുത്ത ആക്രമണം ഉണ്ടായത്.
















