ഹൈദരാബാദ്: ഐഎസ് ഭീകരവാദവുമായി ബന്ധപ്പെട്ട് ഹൈദരാബാദിൽ അറസ്റ്റിലായ അഞ്ച് യുവാക്കൾക്ക് എംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസാദുദീൻ ഒവാസി നിയമ സഹായം വാഗ്ദാനം ചെയ്തു.
ഭീകരവാദത്തിനെ അനുകൂലിച്ച് കൊണ്ടല്ല താൻ ഇവർക്ക് സഹായം ചെയ്യുന്നത്, മറിച്ച് യുവാക്കളുടെ വീട്ടുകാർ തന്നെ വന്നു കണ്ടിരുന്നുവെന്നും യുവാക്കൾ ഭീകരരല്ലെന്ന് തന്നെ അറിയിക്കുകയും ചെയ്തു, ഇതിന്റെ അടിസ്ഥാനത്തിലാണ് താൻ യുവാക്കൾക്ക് നിയമ സഹായം നൽകുന്നതിനെപ്പറ്റി ആലോചിക്കുന്നതെന്ന് ഒവാസി പറഞ്ഞു. യുവാക്കൾ നിരപരാധികളാണെങ്കിൽ അവരെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ താൻ പരാമവധി ശ്രമിക്കും, ഒരിക്കലും നിശബ്ധനായി അവരെ ജയിലിലേക്ക് വിട്ടു കൊടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് എൻഐഎ സംഘം ഹൈദരാബാദിൽ നിന്നും 11 ഐഎസ് ബന്ധമുള്ള യുവാക്കളെ പിടികൂടുന്നത്. റമദാൻ ദിനങ്ങളിൽ രാജ്യത്ത് ബോംബ് സ്ഫോടനം ഉൾപ്പെടെ നിരവധി ആക്രമണ പരമ്പരകൾ നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായി എൻഐഎ അറിയിച്ചിരുന്നു.
















