Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്‌ഫോടകവസ്തു ഹൈദരാബാദില്‍ പിടിച്ചെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2016, 12:42 am IST
in India

ന്യൂദല്‍ഹി: പാരീസിലും ബ്രസല്‍സിലും ചാവേറാക്രമണങ്ങള്‍ക്ക് ഐഎസ് ഭീകരര്‍ ഉപയോഗിച്ച വന്‍വിനാശകാരിയായ സ്‌ഫോടക വസ്തു ഹൈദരാബാദില്‍ നിന്ന് ദേശീയ അന്വേഷണ ഏജന്‍സി പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം അറസ്റ്റിലായ അഞ്ച് ഐഎസ് ഭീകരരില്‍ ഒരാളായ അബ്ദുള്ള ബിന്‍ അഹമ്മദ് അമൂദി(ഫഹദ്)യുടെ വീടിന്റെ താഴത്തെ നിലയിലാണ് ട്രൈ അസറ്റോണ്‍ ട്രൈ പെറോക്‌സൈഡ് കണ്ടെത്തിയത്.

ഭാരതത്തില്‍ ഇതാദ്യമായാണ് ഇത് ഭീകരരില്‍ നിന്ന് പിടിച്ചെടുക്കുന്നത്. ഇത് അവര്‍ ഉപയോഗിച്ചിരുന്നെങ്കില്‍ ഇതുപയോഗിച്ച് രാജ്യത്തു നടക്കുന്ന ആദ്യ ഭീകരാക്രമണമാകുമായിരുന്നുവെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബുധനാഴ്ചയാണ് ദേശീയ അന്വേഷണ ഏജന്‍സി ഐഎസ് ബന്ധമുള്ള അഞ്ചു പേരെ അറസ്റ്റ് ചെയ്തതും ആറു പേരെ കസ്റ്റഡിയില്‍ എടുത്തതും. ഇവര്‍ വിവിഐപികളെ വധിക്കാനും വര്‍ഗീയ കലാപങ്ങള്‍ അഴിച്ചുവിടാനും പദ്ധതി തയ്യാറാക്കിയിരുന്നു.

മൊഹമ്മദ് ഇബ്രാഹിം യസ്ദാനിയുടെ നേതൃത്വത്തിലുള്ള സംഘം ആദ്യം ഹൈദരാബാദ് പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കാനാണ് പരിപാടിയിട്ടിരുന്നത്. ചാവേറാക്രമണത്തിനായിരുന്നു പദ്ധതിയെന്നും എന്‍ഐഎ സംശയിക്കുന്നു.

സിറിയയില്‍ പ്രവര്‍ത്തിക്കുന്ന ഷാഫി ആര്‍മറിന്റെ സഹായത്തോടെയാണ് ഇവര്‍ വന്‍തോതില്‍ അസറ്റോണും ഹൈഡ്രജന്‍ പെറോക്‌സൈഡും സള്‍ഫ്യൂറിക് ആസിഡും സംഘടിപ്പിച്ചത്. ഇവയാണ് ട്രൈ അസറ്റോണ്‍ ട്രൈ പെറോക്‌സൈഡിന്റെ അടിസ്ഥാന ഘടകങ്ങള്‍. ചെകുത്താന്റെ മാതാവ് എന്നാണത്രേ ഈ സ്‌ഫോടകവസ്തുവിനെ വിളിക്കുന്നത്.

വളരെ എളുപ്പം ലഭിക്കുന്ന ചില രാസവസ്തുക്കള്‍ ഉപയോഗിച്ച് പ്രത്യേകം സജ്ജമാക്കിയ, ലാബില്‍ ഇതുണ്ടാക്കാം. അല്‍ ഖ്വയ്ദയും ഐഎസും വ്യാപകമായി ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുവാണിത്. ഇസ്രായേലിലെ ചാവേറുകള്‍ ഉപയോഗിച്ചിരുന്ന ഇവ സുരക്ഷാസേനയ്‌ക്ക് വലിയ തലവേദനയാണ്. ഇത് കണ്ടെത്താന്‍ എളുപ്പമല്ലെന്നതുതന്നെയാണ് കാരണം. ഡിറ്റണേറ്റര്‍ ഇല്ലാതെ തന്നെ ഇവ ഉപയോഗിച്ച് സ്‌ഫോടനം സംഘടിപ്പിക്കാം. പരമ്പരാഗത രീതിയിലുള്ള പരിശോധനകളില്‍ ഇത് കണ്ടെത്താനും സാധിക്കില്ല.

ഭീകരന്റെ വസതി റെയ്ഡ് ചെയ്തപ്പോള്‍ 200 ലിറ്റര്‍ അസറ്റോണും ഹൈഡ്രജന്‍ പെറോക്‌സൈഡ്, സള്‍ഫ്യൂറിക് ആസിഡ് എന്നിവയുമാണ് കണ്ടെത്തിയത്. ഇവ 50ബോംബുകള്‍ വരെ ഉണ്ടാക്കാന്‍ പര്യാപ്തമാണ്.

ഹൈദരാബാദില്‍ തെരക്കേറിയ വൈകിട്ട് അഞ്ചിനും ഏഴിനുമിടയില്‍ വന്‍ ആക്രമണം നടത്താനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്. ഐഎസിന്റെ ഭാരതത്തിലെ മേധാവിയാണ് ഷാഫി ആര്‍മറെന്നും കരുതപ്പെടുന്നു. ഇവരെ അറസ്റ്റ് ചെയ്തില്ലായിരുന്നെങ്കില്‍ ബുധനാഴ്ച ഹൈദരാബാദ് കത്തിയമര്‍ന്നേനെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

Main Article

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം
Samskriti

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

India

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന
India

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

പുതിയ വാര്‍ത്തകള്‍

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.