ധാക്ക: ബംഗ്ലാദേശില്‍ ഭീകരര്‍ ക്ഷേത്രത്തില്‍ കയറി പൂജാരിയെ വെട്ടിക്കൊന്നു. ശ്യാമാനന്ദ ദാസാണ് ജിനായിദ ജില്ലയിലെ ക്ഷേത്രത്തില്‍ വച്ചുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മുസ്ലിം ഭൂരിപക്ഷ രാജ്യത്ത് കുറച്ച് നാളുകളായി ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മതേതര എഴുത്തുകാര്‍ക്കും എതിരെ അക്രമങ്ങള്‍ വര്‍ദ്ധിച്ചിട്ട്.
അതിരാവിലെ പ്രാര്‍ത്ഥനയ്‌ക്കാവശ്യമായ പൂക്കള്‍ ഒരുക്കുമ്പോള്‍ ബൈക്കിലെത്തിയ മൂന്ന് പേര്‍ ചേര്‍ന്ന് ശ്യാമാനന്ദിനെ വെട്ടിക്കൊല്ലുകയായിരുന്നു. കൊലപാതക രീതി അനുസരിച്ച് പ്രാദേശിക ഭീകരരാണ് ആക്രമണം നടത്തിയതന്നെ് സംശയിക്കുന്നതായി ജില്ല ഭരണകൂടം അറിയിച്ചു.
മുന്‍പ് നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബംഗ്ലാദേശിലെ ഐഎസ് ഏറ്റെടുത്തിരുന്നു. ഇതോടെ രാജ്യത്തെ സുന്നി ഭീകരസംഘടനകളുടെ സാന്നിദ്ധ്യവും വ്യക്തമായിരിക്കുകയാണ്.
മുസ്ലിം രാജ്യമായ ബംഗ്ലാദേശില്‍ 160 ദശലക്ഷത്തോളം ജനങ്ങളാണുള്ളത്.
കഴിഞ്ഞ മാസം ഇതേ ജില്ലയില്‍ എഴുപതുകാരനായ ആനന്ദ ഗോപാല്‍ ഗാംഗുലിയും അക്രമികളുടെ വാളിന് ഇരയായിരുന്നു. ഏപ്രിലില്‍ മാത്രം ഒരു ഡസനോളം ആളുകളാണ് അക്രമത്തിന്റെ ഇരകളായത്.
ആഴ്ചകള്‍ക്കു മുന്‍പാണ് ആശ്രമ അന്തേവാസിയെ വെട്ടിക്കൊന്നത്. കഴിഞ്ഞയാഴ്ച ഭീകരര്‍ ശ്രീരാമകൃഷ്ണാശ്രമത്തിന് നേരെ ഭീഷണി മുഴക്കിയിരുന്നു. ബംഗ്ലാദേശിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചില്ലെങ്കില്‍ സ്വാമിമാരെ വധിക്കുമെന്നായിരുന്നു ഭീഷണി. നിരവധി മതേതര ബ്‌ളോഗ് എഴുത്തുകാരെയും ഭീകരര്‍ വധിച്ചിട്ടുണ്ട്.
















