സൂറിച്ച്: മോദി സര്‍ക്കാര്‍ കള്ളപ്പണത്തിനെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചുതുടങ്ങിയതോടെ സ്വിസ് ബാങ്കുകളിലെ ഭാരതീയരുടെ നിക്ഷേപം മൂന്നിലൊന്നായി കുറഞ്ഞു. 8392 കോടി രൂപയുടെ ഇടിവാണ് കഴിഞ്ഞകൊല്ലം ഭാരതീയരുടെ നിക്ഷേപത്തില്‍ ഉണ്ടായിട്ടുളളത്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
1997ല്‍ രാജ്യം ഇത്തരത്തില്‍ തങ്ങളുടെ ബാങ്കുകളിലെ നിക്ഷേപം വെളിപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷം ആദ്യമായാണ് ഭാരതീയര്‍ ഇത്രയും കുറവ് നിക്ഷേപം നടത്തിയിട്ടുളളത്. തുടര്‍ച്ചയായ രണ്ടാം കൊല്ലമാണ് ഭാരതീയരുടെ നിക്ഷേപത്തില്‍ ഈ ഇടിവ് രേഖപ്പെ ടുത്തിട്ടുളളത് എന്നതും ശ്രദ്ധേയമാണ്.
2015 അവസാനത്തോടെ ഭാരതീയരുടെ നിക്ഷേപം 596.42 മില്യനില്‍ നിന്ന് 1217.6 മില്യനായി ഇടിഞ്ഞതായി സ്വിസ് നാഷണല്‍ ബാങ്ക് കഴിഞ്ഞ ദിവസം പുറത്ത് വിട്ട രേഖകള്‍ വ്യക്തമാക്കുന്നു. 2006ലാണ് ഭാരതീയര്‍ ഏറ്റവും കൂടുതല്‍ പണം സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ചത്. 23000 കോടി രൂപയായിരുന്നു അന്ന് ഭാരതീയര്‍ നിക്ഷേപിച്ചത്. അതിന് ശേഷമിങ്ങോട്ട് നിക്ഷേപത്തില്‍ കുറവുണ്ടാകാന്‍ തുടങ്ങി. 2011ലും 2013ലും നിക്ഷേപത്തില്‍ വര്‍ദ്ധനയുണ്ടായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2011ല്‍ നിക്ഷേപത്തില്‍ 12ശതമാനം വര്‍ദ്ധനയുണ്ടായപ്പോള്‍ 2013ലേത് 42ശതമാനമായി ഉയര്‍ന്നു.
2015ല്‍ സ്വിസ് ബാങ്കുകളിലുളള ഭാരതീയരുടെ നിക്ഷേപം 120671 മില്യന്‍ ആയി സ്ഥിരതയാര്‍ ജ്ജിച്ചിരിക്കുന്നു. തൊട്ടുമുമ്പത്തെ കൊല്ലത്തേക്കാള്‍ 1776 മില്യന്‍ കുറവാണിത്.ഭാരതമടക്കമുളള രാജ്യ ങ്ങളുടെ ആവശ്യം പരിഗണിച്ചാണ് സ്വിസ് ബാങ്കുകളിലെ നിക്ഷേപങ്ങളെക്കുറിച്ചുളള വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിടുന്നത്.
2018 ഓടെ ഇത്തരം നിക്ഷേപ ങ്ങളുടെ വിവരങ്ങള്‍ ഭാരതത്തിന് ആട്ടോമാറ്റിക് സംവിധാനത്തിലൂടെ കൈമാറാനുളള ധാരണാ പത്രത്തില്‍ ഉടന്‍ തന്നെ ഇരുരാജ്യങ്ങലും ഉടന്‍ തന്നെ ഒപ്പ് വയ്‌ക്കും. രാജ്യത്തിന്റെ കളളപ്പണ വേട്ടയ്‌ക്ക് വേണ്ട എല്ലാ പിന്തുണയും സ്വിറ്റ്‌സര്‍ഡന്‍ഡ് ഉറപ്പ് നല്‍കിയിട്ടുമുണ്ട്. ഇനിയും ലഭിക്കാനുളള ചില വിവരങ്ങള്‍ക്കായി ഭാരത സംഘം ഉടന്‍ തന്നെ സ്വിറ്റ്‌സര്‍ലന്‍ഡ് സന്ദര്‍ശിക്കും. ഭാരതത്തിലെ കളളപ്പണക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സുപ്രീം കോടതിയുടെ ഉത്തരവുണ്ട്. ഇതിനായി പ്രത്യേക അന്വേഷണസംഘത്തെയും രൂപീകരിച്ചിട്ടുണ്ട്.
















