മാഡ്രിഡ്: സ്പാനീഷ് ഫുട്‌ബോള്‍ ടീം പരിശീലകന്‍ വിന്‍സെന്റ് ഡെല്‍ബോസ്‌ക് രാജിവച്ചു. യൂറോ കപ്പില്‍ സ്‌പെയിന്‍ ക്വാര്‍ട്ടറിലെത്താതെ പുറത്തായതിനെ പിന്നാലെയാണ് രാജി. ഇനി ഒരു ഫുട്‌ബോള്‍ ടീമിനെയും പരിശീലിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
2008ലാണ് ഡെല്‍ബോസ്‌ക് സ്‌പെയിനിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ഡെല്‍ബോസ്‌കിന്റെ പരിശീലക നേതൃത്വത്തിലാണ് 2010ലെ ലോകകപ്പും 2012ലെ യൂറോ കപ്പും സ്‌പെയിന്‍ സ്വന്തമാക്കിയത്.
















