ന്യൂദല്‍ഹി: ആംആദ്മി സര്‍ക്കാര്‍ ഉന്നത പദവി നല്‍കിയ 21 എംഎല്‍എമാര്‍ക്ക് ലഭിച്ച സൗകര്യങ്ങളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു.
ദല്‍ഹിയിലെ എംഎല്‍എമാര്‍ ശമ്പളമുള്ള മറ്റു ജോലികള്‍ ചെയ്യരുതെന്ന വ്യവസ്ഥയുള്ളേപ്പാഴാണ് കേജ്‌രിവാള്‍ തങ്ങളുടെ 21 എംഎല്‍എമാരെ സെക്രട്ടറിമാരാക്കിയത്. ഇത് തെളിഞ്ഞാല്‍ ഇവരുടെ എംഎല്‍എ സ്ഥാനം പോകും. ഇതു സംബന്ധിച്ച ഗവര്‍ണ്ണര്‍ നല്‍കിയ പരാതി കേന്ദ്രം രാഷ്‌ട്രപതിക്ക് നല്‍കിയിരുന്നു.
രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി. തുടര്‍ന്നാണ് 21 എംഎല്‍എമാര്‍ക്ക് ലഭ്യമാക്കിയ സൗകര്യങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
















