വഡോദര: കേരളത്തില്‍ ജനിച്ച് ലോകമാകെ ഭാരതീയ ശില്‍പ-ചിത്രകലയെ എത്തിച്ച കെ.ജി. സുബ്രഹ്മണ്യന്റെ മൃതദേഹം ഗുജറാത്തിലെ വഡോദരയിലുളള വടിവാഡി ശ്മശാനത്തില്‍ സംസ്‌കരിച്ചു.
അദ്ദേഹത്തിന്റെ മൃതദേഹം രാവിലെ ഒമ്പത് മുതല്‍ 11 വരെ സമയിലെ ധനുഷ് അപ്പാര്‍ട്ട്‌മെന്റില്‍ പൊതുദര്‍ശനത്തിന് വച്ചു. കലാചിന്തകനും അധ്യാപകനുമായ അദ്ദേഹത്തിന്റെ വേര്‍പാട് ഭാരതീയ ചിത്ര-ശില്‍പ്പകലയ്‌ക്ക് തീരാനഷ്ടമാണെന്ന് പ്രമുഖര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കണ്ണൂര്‍ കൂത്തുപറമ്പിലായിരുന്നു ജനനം.
ഭാരതസര്‍ക്കാരിന്റെ വിവിധ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 1975ല്‍ രാഷ്‌ട്രം പത്മശ്രീ നല്‍കി ആദരിച്ചു. 2006ല്‍ പത്മഭൂഷണ്‍, 2012ല്‍ പത്മവിഭൂഷണ്‍ എന്നിവയും നല്‍കി. കേരളസര്‍ക്കാരിന്റെ പ്രഥമ രവിവര്‍മ്മ മാനവീയം പുരസ്‌കാരവും അദ്ദേഹത്തിനായിരുന്നു. ഭാരതത്തിലെ ഗോത്ര-ഗ്രാമീണ പാരമ്പര്യത്തിന്റെ സമ്മേളനമായിരുന്നു അദ്ദേഹത്തിന്റ രചനകള്‍.
2014ല്‍ കെജിഎസിന്റെ 90 ചിത്രങ്ങളുടെ പ്രദര്‍ശനം കൊച്ചിയില്‍ സംഘടിപ്പിച്ചിരുന്നു. 1924ല്‍ ജനിച്ച കെജിഎസ് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. ബംഗാളി ചിത്രകാരന്‍ നന്ദലാല്‍ ബോസ് ആയിരുന്നു അദ്ദേഹത്തിന്റെ ഗുരു.
















