ന്യൂദല്‍ഹി: 2012ലെ നിര്‍ഭയ കേസിലെ കുട്ടിക്കുറ്റവാളി വീണ്ടും നിരീക്ഷണത്തില്‍. കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് ഭീകരബന്ധമുണ്ടെന്നാണ് സൂചന. ഇയാളുടെ നീക്കങ്ങള്‍ പരിശോധിക്കാന്‍ ഉത്തര്‍പ്രദേശ് പോലീസിന് ഇന്റലിജന്‍സ് ബ്യൂറോ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
2011 ദല്‍ഹി ഹൈക്കോടതി ബോംബാക്രമണകേസിലെ കശ്മീരി സ്വദേശിയായ പ്രതിയുമായുള്ള അടുപ്പത്തെ സംശയിച്ചിരുന്നതായി ഇന്റലിജന്‍സ് ബ്യൂറോ അറിയിച്ചു. ഒരു വര്‍ഷത്തോളം ഇരുവരും ഒരു ജയില്‍ മുറിയിലാണ് കഴിഞ്ഞത്.
പ്രായപൂര്‍ത്തിയാകാത്തതിനാല്‍ മൂന്ന് വര്‍ഷം മാത്രം തടവ് ശിക്ഷ അനുഭവിക്കേണ്ട വന്ന ഇയാള്‍ ആറ് മാസങ്ങള്‍ക്ക് മുന്‍പ് ജയില്‍ മോചിതനായി. 2015 ഡിസംബറില്‍ പുറത്തിറങ്ങിയ പ്രതി ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ ബാഡന്‍ ജില്ലയിലാണ് കഴിയുന്നത്. പോലീസിനെ കൂടാതെ ഇന്റലിജന്‍സ് ബ്യുറോ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനായി പ്രദേശവാസികളില്‍ ചിലരേയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
















