ഹൈദരാബാദ്: കഴിഞ്ഞ ദിവസം ഹൈദരാബാദിൽ അറസ്റ്റിലായ 11 ഐഎസ് ഭീകരർ ഈദുൽഫിത്തർ ദിനങ്ങളിൽ നഗരത്തിലെ ക്ഷേത്രത്തിൽ ഗോ മാസം കയറ്റി വർഗീയ കലാപം സൃഷ്ടിക്കാൻ പദ്ധതിയിട്ടു. നാഷണൽ ഇൻവസ്റ്റിഗേഷൻ ഏജൻസിയെ (എൻഐഎ) ഉദ്ധരിച്ചുകൊണ്ട് ആജ് തക് ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ ദിവസ അറസ്റ്റ് ചെയ്ത ഇവരെ എൻഐഎ വിശദമായി ചോദ്യം ചെയ്തിരുന്നു. ഹൈദരാബാദിലെ ചാർമിനാറിനു സമീപത്തെ ഭാഗ്യ ലക്ഷമി ക്ഷേത്രത്തിൽ ഗോമാംസം കയറ്റി പ്രദേശത്ത് വർഗീയ കലാപം സൃഷ്ടിക്കാനാണ് ഭീകരർ പദ്ധതിയിട്ടിരുന്നത്. ഹിന്ദുക്കളുടെ മതവികാരത്തെ വൃണപ്പെടുത്തിയാൽ രാജ്യത്ത് വർഗീയ കലാപം സൃഷ്ടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇവർ വിശുദ്ധ റമദാൻ മാസത്തിൽ ഈ പദ്ധതിക്ക് രൂപം കൊടുത്തതെന്ന് എൻഐഎ റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ദിവസം ഹൈദരാബാദിൽ അറസ്റ്റ് ചെയ്ത ഭീകരരിൽ നിന്നും എയർഗൺ, രണ്ട് 9എംഎം പിസറ്റ്ൽ, ബോംബ് നിർമ്മിക്കുന്നതിനാവശ്യമായ് കെമിക്കൽസ്, 23 മൊബൈൽ ഫോണുകൾ ഉൾപ്പെടെ 15 ലക്ഷം രൂപയും എൻഐഎ സംഘം പിടിച്ചെടുത്തിരുന്നു.
നേരത്തെ രാജ്യത്തിലെ വിവിധ വിമാനത്താവളങ്ങളിൽ ബോംബ് സ്ഫോടനം നടത്തുവാനും ഇവർക്ക് പദ്ധതിയുണ്ടായിരുന്നുവെന്ന് എൻഐഎ വ്യക്തമാക്കിയ സാഹചര്യത്തിൽ രാജ്യത്തെ വിമാനത്താവളങ്ങൾക്ക് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
















