ന്യൂദല്‍ഹി: അടുത്ത മൂന്ന് വര്‍ഷത്തില്‍ അഞ്ചുലക്ഷം കൈത്തറി നെയ്‌ത്തുകാര്‍ക്ക് മുദ്രാ പദ്ധതി പ്രകാരമുള്ള വായ്‌പ ലഭ്യമാക്കുമെന്ന് കേന്ദ്ര ടെക്‌സ്റ്റൈല്‍സ് സെക്രട്ടറി രശ്മി വര്‍മ്മ അറിയിച്ചു.
നെയ്‌ത്തുകാരുടെ നൈപുണ്യം വര്‍ധിപ്പിക്കാനും തറികളുടെ നിലവാരം മെച്ചപ്പെടുത്താനും ഗുണനിലവാരമുള്ള അസംസ്‌കൃത വസ്തുക്കള്‍ ഉറപ്പുവരുത്താനും ഗവണ്‍മെന്റ് പ്രത്യേകം ശ്രദ്ധ ചെലുത്തുകയാണെന്നും അവര്‍ വ്യക്തമാക്കി.
മുദ്രാ പദ്ധതിക്ക് കീഴില്‍ കൈത്തറി മേഖലയ്‌ക്ക് മാത്രമായി വായ്‌പ ലഭ്യമാക്കുന്നതിന് ഒരു പ്രത്യേക മാതൃകയ്‌ക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്.
















