മങ്കട: സദാചാര ഗുണ്ടകള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് തങ്ങളുടെ അനുഭാവിയെ ആയതിനാല്‍, സംഭവത്തിന് രക്തസാക്ഷി പരിവേഷം നല്‍കാനുള്ള നീക്കത്തിലാണ് സിപിഎം നേതൃത്വം. കൊല ചെയ്തവര്‍ ലീഗ് പ്രവര്‍ത്തകരായതും സിപിഎമ്മിന്റെ രാഷ്ട്രീയ നാടകത്തിന് ഗുണമാകുകയാണ്. സംഭവത്തിന് പിന്നില്‍ രാ്ര്രഷ്ടീയ വൈരാഗ്യം മാത്രമാണെന്ന് സ്ഥാപിച്ച് എടുക്കുന്നതിലൂടെ സംസ്ഥാനമൊട്ടാകെ വിഷയം ഉയര്‍ത്തിക്കാട്ടാനും സാധിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഎം. അതേസമയം സദാചാര ഗുണ്ടായിസത്തെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ മുസ്ലിം ലീഗിനെതിരെയും പ്രതിഷേധം ആളിക്കത്തുകയാണ്. കാരണം ഈ കേസില്‍ പിടിയിലായവരെല്ലാം ലീഗ് പ്രവര്‍ത്തകരോ അനുഭാവികളോ ആണ്. റംസാന് നോമ്പുകാലത്തുണ്ടായ ഈ കൊലപാതകം പാര്‍ട്ടിക്ക് കളങ്കമായെന്നും നേതാക്കള്‍ വിലയിരുത്തുന്നു.
മങ്കട കൂട്ടില്‍ കുന്നശ്ശേരില്‍ നസീര്‍ (41) ആണ് കൊല്ലപ്പെട്ടത്. ഒരു സ്ത്രീ ഒറ്റക്ക് താമസിക്കുന്ന വീട്ടില്‍ രാത്രിയില്‍ നസീറിനെ കണ്ടതാണ് സംഭവങ്ങളുടെ തുടക്കം. ഒരുസംഘം ആളുള്‍ വീട്ടില്‍ അതിക്രമിച്ച് കയറി നസീറിനെ കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തെപറ്റി കൊല്ലപ്പെട്ട നസീറിന്റെ സഹോദരന് നവാസ് പറയുന്നത് ഇങ്ങനെ, ”നസീറിനെ അതിക്രൂരമായി മര്‍ദ്ദിച്ച അക്രമിസംഘം ജീവന് നഷ്ടമാകുന്നതുവരെ കാവല്‍ നിന്നു. ആരെങ്കിലും നസീറിന്റെ അടുത്തേക്ക് പോകാന്‍ അനുവദിച്ചത് മരിച്ചെന്ന് ഉറപ്പാക്കിയതിന് ശേഷമാണ്. അര്‍ധരാത്രിയില്‍ സഹോദരന് മര്‍ദ്ദനമേറ്റെന്ന വിവരമറിഞ്ഞാണ് സംഭവ സ്ഥലത്തെത്തിയത്. അപ്പോള്‍ ഏതാനും അക്രമികള്‍ വലിയ വടികളുമായി പുറത്തേക്ക് വരുന്നതാണ് കണ്ടത്. വീടിന് അകത്ത് കയറിയപ്പോള്‍ നസീറിന് ബോധമുണ്ടായിരുന്നു. എന്തോ പറയാന്‍ ശ്രമിച്ചുവെങ്കിലും വ്യക്തമായില്ല. തുടര്‍ന്ന് സഹോദരനെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ അനുവദിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവിടെ കൂടി നിന്നവര്‍ അതിന് അനുവദിച്ചില്ല’ നവാസ് പറയുന്നു.
കൊല്ലണമെന്ന ഉദ്യേശത്തോടെയാണ് വെള്ളം കൊടുക്കാനോ ആശുപത്രിയില്‍ എത്തിക്കാനോ തയ്യാറാകാതിരുന്നതെന്നും നവാസ് ആരോപിച്ചു. പോലീസിനെയും പെണ്‍കുട്ടിയുടെ ബന്ധുക്കളെയും വിവരം അറിയിച്ചിട്ടുണ്ടെന്നും അവര്‍ വരട്ടെയെന്നും കൂടി നിന്നവര്‍ പറഞ്ഞു. മര്‍ദ്ദനമേറ്റ് അര മണിക്കൂറോളം അവിടെ കിടന്ന നസീര്‍ വെള്ളം ചോദിച്ചുവെങ്കിലും സുഹൈല്‍ എന്നയാള്‍ വെള്ളം നല്കാന് സമ്മതിച്ചില്ലെന്നും സഹോദരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: