കൊളംബോ: വിഖ്യാത ശ്രീലങ്കന്‍ ക്രിക്കറ്റര്‍ കുമാര്‍ സംഗക്കാരയുടെ ഓള്‍ സ്റ്റാര്‍ ഇലവനില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഇടമില്ല. ഇന്ത്യയില്‍ നിന്ന് രാഹുല്‍ ദ്രാവിഡ് മാത്രമാണ് സംഗയുടെ ടീമില്‍ ഇടംപിടിച്ചത്. മുന്‍ ശ്രീലങ്കന്‍ താരം അരവിന്ദ ഡിസില്‍വയാണ് ഇലവന്റെ നായകന്‍. ഓസ്‌ട്രേലിയയില്‍ നിന്ന് നാല് പേരാണ് ടീമില്‍ ഇടംപിടിച്ചത്.
മാത്യു ഹെയ്ഡന്‍, റിക്കി പോണ്ടിങ്, വിക്കറ്റ് കീപ്പര്‍ ആഡം ഗില്‍ക്രിസ്റ്റ്, സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ എന്നിവര്‍.
വിന്‍ഡീസ് ഇതിഹാസതാരം ബ്രയാന്‍ ലാറ, പാക്കിസ്ഥാനില്‍ നിന്ന് വസീം അക്രം, ദക്ഷിണാഫ്രിക്കയില്‍ നിന്ന് ജാക്ക് കല്ലിസ് എന്നിവരും ഇടംപിടിച്ചപ്പോള്‍ മറ്റു രണ്ട് പേര്‍ ലങ്കയില്‍ നിന്നുള്ളവര്‍. പേസര്‍ ചാമിന്ദാ വാസും സ്പിന്നര്‍ മുത്തയ്യ മുരളീധരനും.
















