പനാജി: കനത്ത മഴയെ തുടർന്ന് ഗോവൻ ഡോക്കിൽ നങ്കൂരമിട്ടിരുന്ന യാത്രാകപ്പൽ തീരത്തേക്ക് ഇടിച്ച് കയറി. അറ്റകുറ്റ പണികള്‍ക്കായി ഡോക്കില്‍ നിർത്തിയിട്ട എം.വി ക്വുങ് എന്ന സഹാറാ ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള കപ്പലാണ് ചരിഞ്ഞത്.
800 യാത്രികരെ വഹിക്കാനാകുന്ന എം.വി ക്വുങ് 2014ല്‍ ആണ് വാസ്‌കോയിലെ പ്രാദേശിക പോര്‍ട്ടിലേക്ക് കൊണ്ടുവന്നത്. ജീവനക്കാരാരും കപ്പലില്‍ ഇല്ലാത്ത സമയത്താണ് അപകടം ഉണ്ടായത്. ഒരു വശത്തേക്ക് അപകടകരമാം വിധം ചരിഞ്ഞ കപ്പല്‍ പാതി സമുദ്രത്തിന്നടിയിലേക്ക് മുങ്ങുകയും അടിത്തട്ടില്‍ മുട്ടുകയും ചെയ്തു. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
പിന്നീട് മുംബൈയില്‍ നിന്ന് വിദഗ്ധരെത്തിയാണ് കപ്പല്‍ മുകളിലേക്ക് ഉയര്‍ത്തിയതെന്ന് തുറമുഖ ചെയർമാൻ ജയ്‌കുമാർ അറിയിച്ചു
















