മുംബൈ: മുംബൈയില്‍ ലോക്കല്‍ ട്രെയിനിന്റെ മുകളില്‍ അഭ്യാസം കാണിച്ച വിരുതനായി റെയില്‍വേ പോലീസ് തെരച്ചില്‍ തുടരുന്നു.
യുവാവിന്റെ ട്രെയിനിന് മുകളിലെ അഭ്യാസം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മറ്റൊരു ട്രെയിനിലെ യാത്രക്കാരനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
എവിടെയാണ് സംഭവം നടന്നതെന്നും എപ്പോഴാണ് നടന്നതെന്നും ഇതുവരെ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. ഒപ്പം പ്രചരിക്കുന്ന വീഡിയോ വ്യാജമാണോ എന്ന ആശങ്കയിലാണെന്നും അവര്‍ പറയുന്നു.
















