മുംബൈ: ഇസ്താംബൂള്‍ വിമാനത്താവളത്തിലെ ഭീകരാക്രമണത്തില്‍ നിന്ന് ബോളിവുഡ് നടന്‍ ഹൃതിക് റോഷനും മക്കളും രക്ഷപ്പെട്ടത് തലനാരിഴക്ക്.
മുപ്പത്തിയാറ് പേരുടെ ജീവഹാനിക്കിടയായ ഭീകരാക്രമണം നടക്കുന്നതിന് മണിക്കൂറുകള്‍ മുമ്പു വരെ മക്കളായ റെഹാനും റിദാനുമൊപ്പം ഹൃതിക്കും വിമനത്താവളത്തിലുണ്ടായിരുന്നു.
ആഫ്രിക്കയില്‍ അവധികാല ആഘോഷങ്ങള്‍ കഴിഞ്ഞ് ഭാരതത്തിലേയ്‌ക്ക് മടങ്ങുകയായിരുന്നു ഇവര്‍. എന്നാല്‍ കണക്ടിങ് ഫ്‌ളൈറ്റ് നഷ്ടമായതോടെ ഇസ്താംബൂളില്‍ കുടുങ്ങുകയായിരുന്നു.
പിന്നീട് കൂടിയ നിരക്കില്‍ പണം മുടക്കി മറ്റൊരു വിമാനത്തില്‍ യാത്ര തിരിക്കുകയായിരുന്നു. നടപടികള്‍ വേഗം പൂര്‍ത്തിയാക്കി വിമാനയാത്രയ്‌ക്ക് സൗകര്യമൊരുക്കിയ വിമാനത്താവളത്തിലെ അധികൃതരോട് താരം നന്ദി അറിയിച്ചു. കൂടാതെ ഭീകരതയ്‌ക്കെതിരെ പോരാടണമെന്നും അദ്ദേഹം തന്റെ ആരാദകരോട് പറഞ്ഞു.
മതത്തിന്റെ പേരില്‍ നിരപരാദികളെയാണ് കൊന്നൊടുക്കിയത്. ഇത്തരം ഭീകരതയ്‌ക്കെതിരെ നമ്മള്‍ ഒന്നിച്ചണിചേരണമെന്നും ഹൃതിക്ക് കൂട്ടിച്ചേര്‍ത്തു.
ഇസ്താംബൂളിലെ അതതുര്‍ക്ക് വിമാനത്താവളത്തില്‍ ഐഎസ് ഭീകരരെന്ന് കരുതുന്ന മൂന്ന് പേര്‍ നടത്തിയ ആക്രമണത്തില്‍ 36 പേരാണ് കൊല്ലപ്പെട്ടത്.
















