ജൂനഗഢ്: ഭാരതത്തിന്റെ പൗരാണിക ഗ്രന്ഥങ്ങളില്‍ നിന്നും അവയിലെ ഔഷധവിവരണങ്ങളില്‍ നിന്നുമുള്ള കേട്ടുകേള്‍വി മാത്രമായിരുന്നു ഗോമൂത്രത്തിലെ സ്വര്‍ണ്ണ സാന്നിധ്യം. അവിശ്വസനീയമെങ്കിലും, അതൊന്നും പതിരല്ലെന്ന് ആധുനിക ശാസ്ത്രം ഇന്ന് തെളിയിച്ചിരിക്കുന്നു.
സ്വര്‍ണ്ണം ഇനി മണ്ണില്‍ നിന്ന് കുഴിച്ചെടുക്കേണ്ടതില്ല. ഗോമൂത്രത്തിലും ലഭ്യം.
ജൂനഗഢ് കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പ്രസിദ്ധമായ ഗിര്‍ പശുക്കളുടെ മൂത്രത്തില്‍ നിന്ന് സ്വര്‍ണ്ണം വേര്‍തിരിച്ചെടുത്തിരിക്കുന്നത്.
സര്‍വ്വകലാശാലയുടെ ഭക്ഷ്യ പരിശോധനാ കേന്ദ്രത്തില്‍ നാന്നൂറ് പശുക്കളില്‍ നടത്തിയ ഗവേഷണത്തിലാണ് സ്വര്‍ണ്ണത്തിന്റെ അംശം കണ്ടെത്തിയത്. ഒരു ലിറ്റര്‍ മൂത്രത്തില്‍ നിന്നും ലഭിക്കുന്ന സ്വര്‍ണ്ണത്തിന്റെ അളവ് മൂന്നു മുതല്‍ പത്തു മില്ലി. ഗ്രാം വരെയാണ്. 5,100 സംയുക്തങ്ങളാണ് ഗിര്‍ പശുക്കളുടെ മൂത്രത്തിലുള്ളത്. അവയില്‍ 388 ലും ഔഷധഗുണങ്ങളുണ്ടെന്നും കണ്ടെത്തി.
സര്‍വ്വകലാശാലയുടെ ബയോടെക്‌നോളജി വിഭാഗം തലവന്‍ ഡോ. ബി.എ. ഗൊലാക്കിയ ഗവേഷണത്തിന് നേതൃത്വം നല്‍കി. സ്വര്‍ണ്ണം വേര്‍തിരിച്ചെടുത്തതും ഖരരൂപത്തിലാക്കിയതുമെല്ലാം രാസപരിണാമ പ്രക്രിയകളിലൂടെയായിരുന്നു. ഗ്യാസ് ക്രൊമറ്റോഗ്രാഫിമാസ് സ്‌പെക്‌ട്രോമെട്രി സംവിധാനമാണ് ഇതിനായി ഉപയോഗിച്ചത്.
ഒട്ടകം, കാള, ചെമ്മരിയാട്, ആട് എന്നിവയെ പരീക്ഷണ വിധേയമാക്കിയെങ്കിലും ഒന്നില്‍പ്പോലും സ്വര്‍ണ്ണത്തിന്റെ അംശമോ മറ്റ് ഔഷധ ഗുണങ്ങളോ കണ്ടെത്താനായില്ല. ഗിര്‍ പശുക്കളെക്കൂടാതെ മുപ്പത്തിയൊന്‍പത് നാടന്‍ പശുക്കളിലും ഇതേ പരീക്ഷണത്തിനൊരുങ്ങുകയാണ് ഗൊലാക്കിയയും കൂട്ടരും.
















