ബേബി മാത്യു സോമതീരം, പ്രൊഫ.പി.ഐ. ബാബു
കൊച്ചി: കേരള അത്‌ലറ്റിക്‌സ് അസോസിയേഷന്‍ പ്രസിഡന്റായി ബേബി മാത്യു സോമതീരവും സെക്രട്ടറിയായി പ്രൊഫ.പി.ഐ. ബാബുവും തെരഞ്ഞെടുക്കപ്പെട്ടു. എം. രാമചന്ദ്രനാണ് ട്രഷറര്‍. ഡോ. ടോണി ഡാനിയേല്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്.
മറ്റു ഭാരവാഹികള്‍: ഡോ.വി.സി. അലക്‌സ്, ഡോ. ജോസഫ് തോമസ്, ഡോ. സക്കീര്‍ ഹുസൈന്‍ (വൈസ് പ്രസിഡന്റുമാര്‍), എം. അനില്‍കുമാര്‍, സി. ഹരിദാസ്, ചന്ദ്രശേഖരന്‍പിള്ള, ഷിന.കെ. ജോസ്, പ്രൊഫ.കെ.വി. ജോസഫ് (ജോയിന്റ് സെക്രട്ടറിമാര്‍). കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്കുള്ള പ്രതിനിധിയായി എം. വേലായുധന്‍ കുട്ടിയെയും എഎഫ്‌ഐ പ്രതിനിധികളായി ഡോ. ടോണി ഡാനിയേലിനെയും ഡോ. ജിമ്മി ജോസഫിനെയും തെരഞ്ഞെടുത്തു. കെ.ഐ. ഗോപാലകൃഷ്ണപിള്ളയാണ് ചീഫ് കോച്ച്.
















