കൊച്ചി: ജൂലായ് ഒന്നു മുതല്‍ 17 വരെ ഒഡീഷയിലെ കട്ടക്കില്‍ നടക്കുന്ന ജൂനിയര്‍ പെണ്‍കുട്ടികളുടെ ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിരോധനിര താരം ഇ.ആര്‍. രേഷ്മ (ആലപ്പുഴ) നയിക്കും.
ടീം: ഗോള്‍കീപ്പര്‍മാര്‍ – എ. അജിത (ആലപ്പുഴ), അനുപമ സജി (കണ്ണൂര്‍), ഇ.എം. വര്‍ഷ. പ്രതിരോധം – ഇ.ആര്‍. രേഷ്മ, പി.കെ. അപര്‍ണ, വിനീത വിജയന്‍ (ആലപ്പുഴ), അലക്‌സിബ.പി. സാംസണ്‍ (കോഴിക്കോട്), മഞ്ജു ബേബി, സി. രേഷ്മ (കണ്ണൂര്‍). മധ്യനിര – വി.ആര്‍. ധന്യ, വി. ഉണ്ണിമായ, കെ.എ. അക്ഷര, കെ.എം. ശ്രീവിദ്യ (കോട്ടയം), കെ.പി. അശ്വതി (കോഴിക്കോട്). മുന്നേറ്റം – എ.ജി. ശ്രീലക്ഷ്മി (കോഴിക്കോട്), പി. അനഘ (മലപ്പുറം), ടി. സൗപര്‍ണിക (ആലപ്പുഴ), എം.എസ്. അഞ്ജു (കോട്ടയം), പി. അശ്വതി (കാസര്‍ഗോഡ്.
പരിശീലക അമൃത അരവിന്ദ്.വി (പത്തനംതിട്ട), അസിസ്റ്റന്റ് പരിശീലകന്‍ എ.ഷഹീര്‍, മാനേജര്‍ പി.എഫ്.ഡേവീസ്. മൂന്നിന് പശ്ചിമ ബംഗാളുമായാണ് കേരളത്തിന്റെ ആദ്യത്തെ മത്സരം.
















