പ്രൊ കബഡി ലീഗില്‍ പുനേരി പള്‍ട്ടാന്‍-ദല്‍ഹി ദബാങ് മത്സരത്തില്‍ നിന്ന്
മുംബൈ: പ്രൊ കബഡി ലീഗ് നാലാം സീസണില്‍ ആദ്യ സമനില. തുടര്‍ ജയങ്ങളോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള പൂനേരി പള്‍ട്ടാനെ അവസാന സ്ഥാനക്കാര്‍ ദല്‍ഹി ദബാങ് പിടിച്ചുകെട്ടി, സ്‌കോര്‍: 27-27.
ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തില്‍ അവസാന മിനിറ്റിലാണ് പൂനേരി സമനില പിടിച്ചത്. മുപ്പത്തിയെട്ടാം മിനിറ്റ് വരെ 25-23നു പിന്നിലായിരുന്നു ദല്‍ഹി. തുടരെ നാലു പോയിന്റു് നേടി 27ലെത്തി അവര്‍.
അവസാന രണ്ടു മിനിറ്റില്‍ രണ്ടു പോയിന്റ് നേടി പൂനേരി മുഖം രക്ഷിച്ചു.
പൂനേരിക്കായി നായകന്‍ മഞ്ജീത് ചില്ലാറും ദീപക് ഹൂഡയും ഏഴു പോയിന്റ് വീതം നേടി ടോപ് സ്‌കോററായി. ദല്‍ഹി നായകന്‍ കാഷിലിങ് അഡകെ, ദീപക് നര്‍വാല്‍, സച്ചിന്‍ ഷിങ്‌ഡെ എന്നിവര്‍ക്ക് അഞ്ചു പോയിന്റ് വീതം. നാലു മത്സരങ്ങളില്‍ പൂനേരിക്ക് 14 പോയിന്റ്. രണ്ടു കളികളില്‍ ദല്‍ഹിക്ക് മൂന്നു പോയിന്റ്.
















