മുംബൈ: മാലേഗാവ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന സാധ്വി പ്രജ്ഞ ഠാക്കൂറിന്റെ ജാമ്യഹര്‍ജി തള്ളി. സാധ്വി ഉള്‍പ്പടെ ആറുപേരാണ് കേസിലെ പ്രതികള്‍. മഹാരാഷ്‌ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് പ്രകാരമാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം ചുമത്തിയിരിക്കുന്നത്.
അതേസമയം മാലേഗാവ് സ്‌ഫോടനക്കേസില്‍ വര്‍ഷങ്ങളായി ഇവര്‍ ജയിലില്‍ കഴിഞ്ഞുവരികയാണ്. അതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ് ഇവരുടെ അഭിഭാഷകന്‍ പ്രത്യേക കോടതി മുമ്പാകെ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്.
2008ല്‍ മാലേഗാവ് സ്‌ഫോടനത്തിന് ഉപയോഗിച്ചത് ഇവരുടെ പേരിലുള്ള മോട്ടാര്‍ സൈക്കിളാണെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. സാധ്വിയുടെ പേരിലുള്ള മോട്ടോര്‍സൈക്കിളാണ് പ്രതി ഉപയോഗിച്ചിരുന്നത്. ഇതുമാത്രമാണ് സാധ്വിക്കെതിരെ ലഭിച്ചിരിക്കുന്ന ഏക തെളിവ്.
















