ഏദന്‍: യെമന്റെ തെക്ക്പടിഞ്ഞാറന്‍ നഗരമായ മക്കല്ലയില്‍ ഐഎസ് ചാവേര്‍ ബോംബാക്രമണത്തില്‍ 42പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഒരു വര്‍ഷമായി അല്‍-ഖ്വയ്ദ ഭീകരരുടെ നിയന്ത്രണത്തിലായിരുന്ന മക്കല്ല ഏപ്രിലിലാണ് സൗദി സഖ്യസേന തിരിച്ചുപിടിച്ചത്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഭീകരര്‍ ഏറ്റെടുത്തു. എട്ട് ചാവേര്‍ ബോംബാക്രമണങ്ങളില്‍ യെമന്റെ 50 സുരക്ഷാസൈനികര്‍ കൊല്ലപ്പെട്ടതായി ഇവര്‍ അവകാശപ്പെട്ടു. റമദാന്‍ വ്രതാനുഷ്ഠാനത്തിന് ശേഷം ഭക്ഷണം കഴിക്കാന്‍ ഒരുങ്ങുമ്പോഴാണ് സുര ക്ഷാ ചെക്ക്‌പോസ്റ്റുകളില്‍ തുടര്‍ച്ചയായി മൂന്ന് പൊട്ടിത്തെറികളുണ്ടായത്.
ബൈക്കിലെത്തിയ ചാവേറാണ് ചെക്ക്‌പോസ്റ്റില്‍ ആദ്യം പൊട്ടിത്തെറിച്ചത്. പിന്നീട് മൂന്ന് ആക്രമണങ്ങള്‍കൂടി നടന്നു. കൊല്ലപ്പെട്ടവരില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു. മെയ്‌മാസത്തില്‍ നടന്ന ഐഎസ് ചാവേര്‍ ആക്രമണത്തില്‍ 47 പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു.
















