ഭോപാല്‍: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ അരിശത്തില്‍ അധ്യാപികയുടെ തലയിലൂടെ മഷി അഭിഷേകം നടത്തിയ പെണ്‍കുട്ടികള്‍ക്കെതിരെ പോലീസ് കേസെടുത്തു.
തിങ്കളാഴ്ച മധ്യപ്രദേശിലെ കാട്‌നി ജില്ലയിലെ ഗവണ്‍മെന്റ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു സംഭവം.
ഫിസിക്‌സ് അധ്യാപിക രേഖാ ഗുപ്തയാണ് (35) സ്വന്തം വിദ്യാര്‍ഥികളുടെ മഷി അഭിഷേകത്തിനു വിധേയയായത്. പ്രാക്ടിക്കല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞുപോയതിനായിരുന്നു പ്ലസ്ടു വിദ്യാര്‍ഥിനികളുടെ പരാക്രമം.
സംഭവത്തെ തുടര്‍ന്ന് പൂര്‍ണിമ പ്യാസി, ശിവാനി പ്യാസി, പല്ലവി അഗര്‍വാള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
















